ആർത്തവവിരാമത്തോടുകൂടി ഉണ്ടാകുന്ന ഇത്തരം ലക്ഷണങ്ങൾ ക്യാൻസറിലേക്ക് കൊണ്ടെത്തിക്കാം. ഇതാരും നിസ്സാരമായി കാണരുതേ.

ആർത്തവം എന്നത് സ്ത്രീയെ സ്ത്രീയാക്കി മാറ്റുന്ന ഒരു പ്രക്രിയയാണ്. 13 വയസ്സ് മുതൽ 50 വയസ്സ് വരെയാണ് നീണ്ടുനിൽക്കുന്നത്. ഇത്തരത്തിൽ ആർത്തവ സമയത്ത് സ്ത്രീകളിൽ ഹോർമോണുകളിൽ വേരിയേഷൻ ഉണ്ടാക്കുകയും സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജൻ പ്രൊജസ്ട്രോൺ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ആർത്തവവിരാമത്തിൽ ഇത്തരത്തിലുള്ള സ്ത്രീ ഹോർമോണുകളിൽ ഏറ്റക്കുറച്ചിലുകൾ കാണുന്നു.

ആർത്തവ സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഈ ഹോർമോണുകൾ സ്ത്രീകൾക്ക് ഒരു കവചമായി നിൽക്കുന്ന ഹോർമോണുകളാണ്. അതിനാൽ തന്നെ ആർത്തവം കഴിയുന്നതുവരെ സ്ത്രീകളിൽ ഈ ഹോർമോണുകളുടെ കവചനം നിലനിൽക്കുന്നതിനാൽ രോഗങ്ങൾ പരമാവധി കുറവായിരിക്കും ഉണ്ടാവുക. എന്നാൽ 40 കൾ തുടങ്ങുമ്പോൾ തന്നെ ഓരോ സ്ത്രീയും ആർത്തവ വിരാമത്തോട് അടുത്ത് എത്തുന്നതായി കാണാം.

വർഷത്തിൽ ആർത്തവം ഒന്നോ രണ്ടോ തവണയേ ചുരുങ്ങുന്നതും തീരെ കാണാതിരിക്കുന്നതും എല്ലാം ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിൽ ആർത്തവവിരാമം അടുത്ത് വരുമ്പോൾ പല രോഗങ്ങളും സ്ത്രീകളിൽ ഉടലെടുക്കുകയും ചെയ്യുന്നു. എന്നാൽ 40 കഴിയുമ്പോൾ മാസത്തിൽ രണ്ടുതവണയും മൂന്നുതവണയും പിരീഡ്സ് കാണുന്നതും നല്ലവണ്ണം ബ്ലീഡിങ് ഉണ്ടാവുന്നതും ബ്ലീഡിങ് കുറവായി കാണുന്നതും എല്ലാം ഗർഭാശയ രോഗങ്ങളുടെ ലക്ഷണങ്ങൾ ആകാം.

അതിനാൽ തന്നെ വളരെ ശ്രദ്ധയോടെ കൂടെ ഇവയെ തിരിച്ചറിഞ്ഞുകൊണ്ട് ഡോക്ടറെ കാണിച്ച് വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്. ഇത് ചിലപ്പോൾ ഗർഭാശയത്തിലെ മുഴകളുടെയോ ഗർഭാശയത്തിലെ ക്യാൻസറുകളുടെയോ ഓവറികളിലെ മുഴകളുടെയും എല്ലാം ലക്ഷണങ്ങൾ ആകാം. ഇത്തരത്തിൽ വ്യത്യാസങ്ങൾ പെട്ടെന്ന് തന്നെ ക്യാൻസറായി രൂപം കൊള്ളുകയില്ല. വർഷങ്ങൾ എടുത്തായിരിക്കും ഇവ ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.