ഇന്നത്തെ കാലത്ത് ജീവിതശൈലിയുടെ ഫലമായി ഓരോരുത്തരിലും ഉടലെടുക്കുന്ന ഒരു രോഗാവസ്ഥയാണ് സന്ധിവാതം. സന്ധികളിൽ ഉണ്ടാകുന്ന തേയ്മാനങ്ങളാണ് ഇവ. പണ്ടുകാലത്ത് പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഇത്തരം രോഗങ്ങൾ ജീവിതശൈലിയിലെ മാറ്റങ്ങൾ വഴി ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്നു. ഇത് പ്രധാനമായും ജോയിന്റുകളെയാണ് ബാധിക്കുന്നത്. നട്ടെല്ല് കഴുത്ത് മുട്ടുകൾ എന്നീ ജോയിന്റുകളിലാണ് ഇത് കൂടുതലായി കാണുന്നത്. ഈ ജോയിന്റുകളിൽ.
അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആ ഭാഗത്ത് തേയ്മാനം ഉണ്ടാകുന്നതിന്റെ ഫലമായി അസഹ്യമായ വേദനയാണ് ഉണ്ടാകുന്നത്. മുട്ടുകളിലാണ് ഇത് ബാധിക്കുന്നത് എങ്കിൽ കൂടുതൽ ദൂരം നടക്കുവാനോ നിന്നുകൊണ്ട് ജോലികൾ ചെയ്യാനോ സാധിക്കാതെ വരുന്നു. കഴുത്തിലാണ് ഇത്തരത്തിൽ സന്ധിവാതം ഉണ്ടാകുന്നത് എങ്കിൽ കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലികളും മറ്റും ചെയ്യാൻ സാധിക്കാതെ വരുന്നു. ഇത്തരത്തിലുള്ള സന്ധിവാതo പ്രധാനമായും 40 കൾ കഴിഞ്ഞ സ്ത്രീകൾക്ക് ആണ് കാണുന്നത്.
40 കൾ കഴിഞ്ഞ സ്ത്രീകളിൽ ആർത്തവവിരാമം സംഭവിക്കുകയും ആർത്തവ സമയത്തും ഉണ്ടാകുന്ന സ്ത്രീ ഹോർമോണുകളുടെ കവചം നഷ്ടമാവുകയും ചെയ്യുന്നു. അതിന്റെ ഫലമായി ഇത്തരത്തിൽ പല രോഗങ്ങളും അവരിൽ ഉടലെടുക്കുന്നു. അതുപോലെ തന്നെ അമിതവണ്ണം ഉള്ളവർക്കും ഇത്തരത്തിൽ സന്ധിവാതം ഉണ്ടാകുന്നു. അവരുടെ സന്ധികൾക്ക്.
അവരുടെ വണ്ണത്തെ പിടിച്ചു നിർത്താനുള്ള ശക്തി നഷ്ടപ്പെടുമ്പോഴാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. അമിതവണ്ണം ഉള്ളവർക്ക് ഏറ്റവും അധികം കാണുന്ന തേയ്മാനമാണ് മുട്ട്. ഇത്തരത്തിൽ മുട്ടിൽ തേയ്മാനം ഉണ്ടാകുമ്പോൾ ശരിയായ വിധം നടക്കുവാനോ സ്റ്റെപ്പുകൾ കയറാനോ ഒന്നും സാധിക്കാതെ വരുന്നു. കൂടാതെ നടക്കുമ്പോൾ മുട്ടുകളിൽ എന്തോ ഇളകുന്ന പോലെയുള്ള ശബ്ദവും കേൾക്കാം. തുടർന്ന് വീഡിയോ കാണുക.