മനുഷ്യ ശരീരത്തിൽ ധാരാളം ബാക്ടീരിയകളും ഫംഗസുകളും അടങ്ങിയിട്ടുണ്ട്. ഈ ബാക്ടീരിയകളും ഫംഗസുകളും എല്ലാം നമ്മുടെ ശരീരത്തിൽ പല തരത്തിലുള്ള പ്രവർത്തനങ്ങളും കാഴ്ചവയ്ക്കുന്നവയാണ്. എന്നാൽ ചില സമയത്ത് ഫംഗസുകൾ അധികമായി പെറ്റ് പെരുകുകയും അത് നമ്മുടെ സ്കിന്നിൽ അടിഞ്ഞുകൂടി പലതരത്തിലുള്ള ചൊറിച്ചിലുകളും അസ്വസ്ഥതകളും സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ പ്രധാനമായും ഫംഗസുകൾ ശരീരത്തിൽ കയറിക്കൂടുന്നത്.
നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ്. പ്രതിരോധ സംവിധാനം താഴ്ന്നു പോകുമ്പോഴാണ് പെട്ടെന്ന് തന്നെ അണുബാധകൾ നമ്മെ ബാധിക്കുന്നത്. അത്തരത്തിൽ പ്രതിരോധശേഷി കുറയുമ്പോൾ ഫംഗസുകൾ നമ്മുടെ ത്വക്കിൽ അടിഞ്ഞു കൂടുകയും അത് ത്വക്കിൽ ആകമാനം ചൊറിച്ചിലുകൾ അസ്വസ്ഥതകളും ഇൻഫെക്ഷനുകളും ഉണ്ടാക്കുന്നു. ഇത് പ്രധാനമായും കക്ഷണങ്ങളിൽ കയ്യിന്റെ ഇടുക്കിൽ തുടയിടുക്കിൽ എന്നിങ്ങനെയുള്ള ഭാഗങ്ങളിലാണ് ഇൻഫെക്ഷനുകൾ കൂടുതലായി സൃഷ്ടിക്കുന്നത്.
ഇത് കൂടുതലായി കാണുന്നത് പ്രമേഹം തൈറോയ്ഡ് തുടങ്ങിയിട്ടുള്ള അസുഖങ്ങൾ ഉള്ളവർക്കാണ്. ഇവരിലെ പ്രതിരോധശേഷി കുറഞ്ഞു വരുന്നതിനാലാണ് ഇത്തരത്തിലുള്ള ഫംഗസ് അണുബാധകൾ ഇവരിൽ കൂടുതലായി കാണുന്നത്. അതുപോലെ തന്നെ അമിതമായി ഭാരം ഉള്ളവരിലും ഇത്തരത്തിൽ ഫംഗസ് അണുബാധകൾ സ്ഥിരമായി തന്നെ കാണാൻ സാധിക്കും. കൂടാതെ ധാരാളമായി സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നവരിലും ആന്റിബയോട്ടിക്ക് ഉപയോഗിക്കുന്നവരിലും ഇത്തരത്തിൽ കാണാവുന്നതാണ്.
അതുപോലെ തന്നെ ചില മെഡിസിനുകൾ എടുക്കുന്നതിന്റെ സൈഡ് എഫക്ട് മൂലവും ഇത്തരത്തിൽ ഫംഗസ് അണുബാധകൾ കാണാവുന്നതാണ്. ഏറ്റവും വലിയ മറ്റൊരു കാരണം എന്നത് ശരിയായ രീതിയിലുള്ള ശരീര ശുദ്ധി വരുത്താത്തത് മൂലമാണ്. ഇത്തരത്തിൽ ശരീരം വൃത്തിയാക്കാതിരുന്ന കഴിഞ്ഞാൽ ഫംഗസ് അണുബാധകൾ പെട്ടെന്ന് തന്നെ കടന്നു കയറും. ഇത്തരത്തിൽ ശരീര ശുദ്ധി വരുത്താതിരുന്നാൽ ഡ്രെസ്സും വിയർപ്പും കൂട്ടിപ്പിടിച്ച് ഫംഗസ് ഇൻഫെക്ഷനുകൾ അടിക്കടി ഉണ്ടാകും. തുടർന്ന് വീഡിയോ കാണുക.