ഇടയ്ക്കിടെ തലവേദന വരുന്നത് ഭയക്കുന്നുണ്ടോ..!! ട്യൂമർ ആണോ എന്ന് തിരിച്ചറിയാം…

നിരവധി തരത്തിലുള്ള ജീവിതശൈലി അസുഖങ്ങളും നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നും ഓരോ രീതിയിലുള്ള പ്രശ്നങ്ങൾ ആണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഒരു പ്രാവശ്യം എങ്കിലും തലവേദന വരാത്തവർ ഒരാൾ പോലും ഉണ്ടാകില്ല. ഒരു പ്രാവശ്യം തലവേദന വരുമ്പോഴും സംശയം ഉണ്ടാകാറുണ്ട്. ഇത് ഇടയ്ക്കിടെ കാണുകയാണെങ്കിൽ സംശയം കൂടും ഇത് ബ്രെയിൻ ട്യൂമർ ആണോ എന്ന് സംശയം എല്ലാവർക്കും ഉണ്ടാകാറുണ്ട്.

സാധാരണ ബ്രെയിൻ ട്യൂമർ ഉള്ള രോഗികൾക്ക് 30 മുതൽ 70% വരെയുള്ള ആളുകൾക്ക് തലവേദന ആയിട്ടായിരിക്കും ഇത് തുടക്കം കാണിക്കുക. എന്നാൽ അതേസമയം തലവേദന ഉള്ള ആളുകൾക്ക് 1% പോലും ബ്രെയിൻ ട്യൂമർ ഉണ്ടാകാറില്ല. അതിനർത്ഥം തലവേദന ബ്രെയിൻ ട്യൂമർ സിംറ്റം ആണെങ്കിൽ തന്നെ മറ്റു പല അസുഖങ്ങൾ തലവേദന ഉണ്ടാക്കുന്നവയുണ്ട്. അതുകൊണ്ടുതന്നെ തലവേദന ഉള്ളവർക്ക് ബ്രെയിൻ ട്യൂമർ കോമൺ ആണെന്ന് പറയാൻ കഴിയില്ല.

അതേസമയം ബ്രെയിൻ ടൂമർ മൂലം ഉണ്ടാകുന്ന തലവേദന എങ്ങനെയാണ് കാണാൻ കഴിയുക എന്ന് നോക്കാം. സാധാരണ തലയോട്ടിക്ക് അകത്താണ് തലച്ചോറ് ഇരിക്കുന്നത്. തലയോട്ടി ഒരു ഫിക്സഡ് വോളിയം കണ്ടെയ്നർ ആണ്. അതിനകത്ത് നിശ്ചിത അളവിലുള്ള ടിഷ്യു ഉണ്ട് രക്തം സി എഫ് എസ് എന്നിവയുണ്ട്.

തലയോട്ടിക്കകത്ത് ട്യൂമർ വളരുമ്പോൾ അകത്ത് സമ്മർദ്ദം കൂടുകയും അത് തലവേദനയും കണ്ടു വരികയും ചെയ്യുന്നു. എത്ര സന്ദർഭങ്ങളിൽ തലവേദന ഉണ്ടാകുന്നു. ഈ അവസരത്തിൽ മറ്റു ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. സാധാരണ തലവേദന ഉണ്ടാകുമ്പോൾ കണ്ണിന്റെ ഞരമ്പുകളിൽ ബാധിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *