സ്ട്രോക്കിന് ശരീരം പ്രകടമാക്കുന്ന ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

ഇന്ന് നമ്മുടെ സമൂഹത്തിലെ കൂടുതൽ മരണങ്ങളുടെയും കാരണമായി മാറിക്കഴിഞ്ഞിരിക്കുന്ന ഒന്നാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഇന്നത്തെ കാലത്ത് പ്രായഭേദമെന്നയാണ് ഇത് ഓരോരുത്തരെയും ബാധിക്കുന്നത്. മാറിവരുന്ന ജീവിതശൈലിയും ആഹാരരീതിയും ഒക്കെയാണ് ഇത്തരത്തിലുള്ള സ്ട്രോക്കുകൾക്ക് പ്രധാന കാരണമായി കാണാൻ സാധിക്കുന്നത്. രണ്ടുതരത്തിലാണ് സ്ട്രോക്കുകൾ ഉള്ളത്. തലച്ചോറിലുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചിരിക്കുന്ന അവസ്ഥയാണ് ആദ്യത്തേത്.

ഇത്തരത്തിലുള്ള സ്ട്രോക്ക് ആണ് ഇന്നത്തെ കാലത്ത് കൂടുതലായി കാണുന്നത്. മറ്റൊന്ന് തലച്ചോറിലുള്ള രക്തക്കുഴലുകൾ പൊട്ടി അവിടെ രക്തസ്രാവം ഉണ്ടാവുകയും അവിടെയുള്ള കോശങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയാണ്. ഇത്തരത്തിൽ രണ്ടുവിധത്തിലുള്ള സ്ട്രോക്കുകൾ വന്നു കഴിഞ്ഞാൽ പലതരത്തിലുള്ള ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയും കണ്ണിലെ കാഴ്ചമങ്ങുന്നത് പോലെയും കാണുന്നു. പെട്ടെന്ന് ഒരു തരിപ്പും മരവിപ്പും.

അനുഭവപ്പെടുന്നതും മുഖത്തിന്റെ ഒരു ഭാഗം ഒരു സൈഡിലേക്ക് കോടുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. അതുപോലെ തന്നെ കൈകൾ കോച്ചി പിടിക്കുന്നതും സംസാരത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കൂടാതെ നടക്കുമ്പോൾ ബാലൻസ് കിട്ടാതെ വരികയും പെട്ടെന്ന് തലകറക്കം ഉണ്ടാകുന്ന അവസ്ഥയും ഇതിന്റെ മറ്റൊരു ലക്ഷണങ്ങളാണ്. കേൾവി ശക്തി കുറയുന്നതും പെട്ടെന്നുണ്ടാകുന്ന ശർദ്ദി തലകറക്കം.

തലവേദന എന്നിങ്ങനെയുള്ള മറ്റു ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഓരോരുത്തരുടെയും ശരീരത്തിൽ പ്രകടമാകുമ്പോൾ വളരെ പെട്ടെന്ന് തന്നെ വൈദ്യ സഹായം തേടേണ്ടത് അനിവാര്യമാണ്. ഇത്തരം ഒരു സാഹചര്യങ്ങളിൽ എത്രയും പെട്ടെന്ന് തലച്ചോറിലെ കട്ടപിടിച്ചിരിക്കുന്ന രക്തത്തെ അലിയിച്ചു കളയുകയും ആ രക്തക്കുഴലുകളിൽ രക്തപ്രവാഹം ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്. അതിനാൽ തന്നെ ഈയൊരു രോഗാവസ്ഥയിൽ സമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *