ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ആളുകളെ ബാധിച്ചിരിക്കുന്ന ഒരു പ്രശ്നമാണ് സ്ട്രോക്ക്. പണ്ടുകാലങ്ങളിലും ഇത്തരത്തിലുള്ള രോഗങ്ങൾ നിലനിന്നിരുന്നെങ്കിലും അത് കൂടുതലായും പ്രായമായവർക്കാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്നത്തെ സമൂഹത്തിൽ ചെറുപ്പക്കാരെ ആണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഏകദേശം ഹാർട്ട് അറ്റാക്കുകളോട് സാദൃശ്യമുള്ള ഒന്നുതന്നെയാണ് ഇത്.
ഹാർട്ട് അറ്റാക്ക് എന്ന് പറഞ്ഞത് ഹൃദയത്തിന്റെ രക്തധമനികളിൽ ബ്ലോക്കുകൾ ഉണ്ടാകുന്ന അവസ്ഥയാണ്. അതുപോലെ തന്നെയാണ് തലച്ചോറിന്റെ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുന്ന അവസ്ഥയാണ് സ്ട്രോക്ക് എന്നത്. ഇത്തരത്തിൽ സ്ട്രോക്ക് ഉണ്ടാകുമ്പോൾ ഏറ്റവും ആദ്യം നാം ശ്രദ്ധിക്കേണ്ടത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആ വ്യക്തിയെ ഹോസ്പിറ്റലിൽ എത്തിക്കുക എന്നുള്ളതാണ്. എത്രവേഗം എത്തിക്കാമോ അത്രവേഗം ഹോസ്പിറ്റലിൽ എത്തിക്കുകയാണെങ്കിൽ.
ആ ബ്ലോക്കിന് പെട്ടെന്ന് തന്നെ അലിയിപ്പിക്കാൻ സാധിക്കുന്നു. അതുവഴി ആ വ്യക്തി പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഇന്നത്തെ ജീവിത രീതിയും ആഹാരരീതിയും ആണ് ഇത്തരത്തിലുള്ള സ്ട്രോക്ക് എന്ന പ്രശ്നം കൂടുതലായി നമ്മുടെ ചെറുപ്പക്കാരിൽ കാണുന്നതിന്റെ പ്രധാന കാരണം. ഇത്തരത്തിൽ സ്ട്രോക്ക് ഉണ്ടാകുമ്പോൾ അത് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയും ചുണ്ട് ഒരു സൈഡിലേക്ക് കോടുന്നത് പോലെയും.
കൈകൾ കോച്ചി വലിക്കുന്നത് പോലെയും എല്ലാം അനുഭവപ്പെടുന്നു. ഇത് യഥാവിതം ചികിത്സ നൽകിയില്ലെങ്കിൽ ഒരു ഭാഗം തളർന്നു പോകുന്നതിനെ വരെ ഇത് കാരണമാകും. ഇത്തരത്തിൽ സ്ട്രോക്കിനെ പണ്ടുകാലത്ത് ബ്ലോക്കുകൾ അലിയിക്കുന്ന മരുന്ന് ഇഞ്ചക്ട് ചെയ്യുക മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പലവിധത്തിലുള്ള ചികിത്സകളാണ് ഇതിനെ ഉള്ളത്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും വളരെ പെട്ടെന്ന് തന്നെ സ്ട്രോക്കിൽ നിന്ന് മുക്കി നേടുന്നു. തുടർന്ന് വീഡിയോ കാണുക.