അടിക്കടി വിട്ടുമാറാതെ തന്നെ ഗ്യാസ്ട്രബിൾ കാണുന്നുണ്ടോ ? ഇതിന്റെ പിന്നിലുള്ള യഥാർത്ഥ കാരണങ്ങളെ ആരും നിസ്സാരമായി കാണരുതേ.

ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികം കാണുന്ന ഒരു രോഗമാണ് കാൻസർ. ശരീരത്തിൽ അധികമായി ഉണ്ടാകുന്ന കോശ വളർച്ചകളാണ് ക്യാൻസറുകൾ. ഇത് ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാകാം. ഇത്തരത്തിൽ ക്യാൻസറുകൾ ഒരു ഭാഗത്ത് വരുമ്പോൾ അത് ശരിയായ വിധത്തിൽ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ അത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.

അത്തരത്തിൽ ഇന്ന് ഒട്ടനവധി ആളുകളിൽ കാണുന്ന ഒരു ക്യാൻസർ ആണ് വയർ കുടൽ ക്യാൻസർ. വയറിലെ ക്യാൻസറും കുടലിലെ ക്യാൻസറും എല്ലാം ഒരുപോലെയുള്ള ലക്ഷണങ്ങളാണ് പുറപ്പെടുവിക്കാറുള്ളത്. ഇത്തരത്തിലുള്ള വയർ കുടൽ ക്യാൻസറുകൾക്ക് ദഹനസംബന്ധം ആയിട്ടുണ്ടാകുന്ന പ്രശ്നങ്ങൾ തന്നെയാണ് ലക്ഷണങ്ങളായി കാണുന്നത്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും അതിനെ വില കൊടുക്കാതെ വിട്ടുകളയാറാണ് പതിവ്.

ഇത്തരത്തിൽ വയർകുടൽ സംബന്ധമായിട്ടുള്ള ക്യാൻസറുകൾക്ക് പ്രധാനമായും ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയറുവേദന വയറു പിടുത്തം മലബന്ധം എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് കാണാറുള്ളത്. അതോടൊപ്പം തന്നെ ഭക്ഷണം കുറച്ചു കഴിക്കുമ്പോഴേക്കും വയറു നിറഞ്ഞതു പോലെയും ഭക്ഷണം ഇറങ്ങാതെ വരുന്നതുപോലെയുമെല്ലാം കാണുന്നു. അതുപോലെ തന്നെ അമിതമായിട്ടുള്ള ക്ഷീണം അനീമിയ പോലെയുള്ള അവസ്ഥ എല്ലാം ക്യാൻസറുകൾക്ക് സ്ഥിരമായി തന്നെ കാണുന്ന ലക്ഷണങ്ങളാണ്.

കൂടാതെ കറുത്ത നിറത്തിൽ മലം പോകുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. മലത്തോടൊപ്പം രക്തം പോകുന്നു എന്നുള്ളതിനാലാണ് ഇത്തരത്തിൽ മലം കറുത്തതായി കാണുന്നത്. ഇത്തരത്തിലുള്ള ക്യാൻസറുകളുടെ പ്രധാന കാരണം എന്ന് പറഞ്ഞത് അമിതമായിട്ടുള്ള മദ്യപാനവും പുകവലിയും ആണ്. അതുപോലെ തന്നെ അമിതമായി കൊഴുപ്പുകളും മറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും അമിതമായി ആന്റിബയോട്ടിക് എടുക്കുന്നതും എല്ലാം ക്യാൻസറുകൾക്ക് കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *