നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെയും മറ്റും അരിച്ചെടുത്ത് നമ്മെ സംരക്ഷിക്കുന്ന ഒരു അവയവം ആണ് കിഡ്നി. എല്ലാം മനുഷ്യ ശരീരങ്ങളിലും രണ്ട് കിഡ്നികളാണ് ഉള്ളത്. നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിച്ച് വിഷാംശങ്ങളെ മൂത്രത്തിലൂടെ പുറംതള്ളുകയും ആവശ്യമുള്ളവ രക്തത്തിലോട്ട് തന്നെ ശരീരത്തിന് നൽകുകയും ചെയ്യുന്ന ഒരു അവയവമാണ് കിഡ്നി. എന്നാൽ ഇന്നത്തെ കാലത്ത് നമുക്ക് ഏറ്റവും അധികം അത്യാവശ്യമായി വേണ്ട ഈ കിഡ്നിയുടെ പ്രവർത്തനത്തെ ഒട്ടനവധി രോഗങ്ങളാണ് ബാധിക്കുന്നത്.
ഇത്തരത്തിൽ കിഡ്നിയുടെ പ്രവർത്തനം തകരാറിൽ ആവുകയാണെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞുകൊണ്ട് ചികിത്സ നേടേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം നമ്മുടെ ജീവൻ തന്നെയായിരിക്കും പോവുക. ഇത്തരത്തിൽ കിഡ്നി രോഗങ്ങൾ ഉണ്ടെങ്കിൽ അത് ഏറ്റവും അധികം കാണിക്കുന്നത് മൂത്രത്തിലെ പതയായിട്ടായിരിക്കും. മൂത്രം കുറച്ചുനേരം പിടിച്ചു നിന്നുകൊണ്ട് പിന്നീട് ഒഴിക്കുമ്പോൾ മൂത്രത്തിന് മഞ്ഞ നിറം ഉണ്ടാകുന്നതാണ്.
എന്നാൽ കിഡ്‌നി രോഗങ്ങൾ ഉണ്ടെങ്കിൽ എപ്പോഴും മൂത്രമൊഴിക്കുമ്പോൾ നല്ല കടുത്ത മഞ്ഞനിറവും അതോടൊപ്പം തന്നെ പതയും ഉണ്ടാകുന്നു. ശരീരത്തിൽ നിന്ന് ആൽബുമിൻ മൂത്രത്തിലൂടെ പുറന്തള്ളുന്നതിനാൽ ആണ് ഇത്തരത്തിൽ മൂത്രത്തിൽ പത ധാരാളമായി തന്നെ കാണുന്നത്. അതോടൊപ്പം തന്നെ അമിതമായിട്ടുള്ള ക്ഷീണവും കൺതടങ്ങളിലും കാലുകളിലും അമിതമായിട്ടുള്ള നീരും ഇത്തരം രോഗികളിൽ കാണുന്നു.
നമ്മുടെ ശരീരത്തിന് ആവശ്യമായവ പോലും കി ഡിനിയുടെ പ്രവർത്തനം തകരാറിലായതിനാൽ ശരീരത്തിനെ ലഭിക്കാത്തതിനാലും വിഷാംശങ്ങൾ ശരിയായിവിധം പുറന്തള്ളപ്പെടാത്തതിനാൽ ആണ് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ശരീരം പലപ്പോഴായും പ്രകടമാക്കുന്നത്. അതിനാൽ തന്നെ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ തന്നെ അത് കിഡ്നി രോഗം ആണോ അല്ലയോ എന്ന് നാം പലവിധ ടെസ്റ്റിലൂടെ ഉറപ്പാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.