ശാരീരിക വേദനകൾ പലപ്പോഴായിട്ട് നമ്മെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ശാരീരിക വേദനളാൽ ദൈനംദിന ജീവിതത്തിൽ ചെയ്യേണ്ട പലകാര്യങ്ങളും ചെയ്യാൻ സാധിക്കാതെ വരുന്നു. തലവേദനയായും കൈകാലുകളിലെ വേദനയായും ജോയിന്റ് വേദനകളായും വയറുവേദനയായും കണ്ണ് വേദനയായും എല്ലാം ഇത് ശരീരത്തിൽ പ്രകടമാകുന്നു. ഇത്തരത്തിൽ പല ബുദ്ധിമുട്ടുകളും നമുക്കുണ്ടാകുമ്പോൾ നാം പെയിൻ കില്ലറുകൾ മറ്റും കഴിച്ചു കൊണ്ട് അതിനെ മറികടക്കാൻ ശ്രമിക്കുകയാണ് ചെയ്യാറുള്ളത്.
ഇത്തരത്തിൽ വേദനസംഹാരികൾ കഴിക്കുന്നത് വഴി നമുക്ക് നല്ല ആശ്വാസം ലഭിക്കുന്നു. എന്നാൽ കുറച്ചു കഴിഞ്ഞാൽ ഇത് വീണ്ടും വരുന്നതായി കാണാൻ സാധിക്കും. അത്തരത്തിൽ വേദനകൾ നിൽക്കാതെ വരുമ്പോൾ നാം ഡോക്ടർമാരെ കണ്ടു ചികിത്സ തേടാറുണ്ട്. എന്നാൽ ചിലവർക്ക് അടിക്കടി മാറിമാറി വേദനകൾ ശരീരത്തിന്റെ പല ഭാഗത്തും കാണുന്നു. ഒരു വേദനയ്ക്ക് ചികിത്സ നേടിയതിനുശേഷം അത് മാറ്റി കഴിഞ്ഞാൽ പിന്നീട് മറ്റൊരു വേദന രൂപപ്പെടുന്നതായി കാണാൻ സാധിക്കും.
പലതരത്തിലുള്ള സ്കാനിങ്ങുകളും രക്ത പരിശോധനയും ചെയ്താലും ഇതിന്റെ യഥാർത്ഥ കാരണം തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. ഇത്തരത്തിലുള്ള ഒരു അവസ്ഥയാണ് ഫൈബ്രോമയോളജിയ എന്ന് പറയുന്നത്. വിട്ടുമാറാതെ തന്നെ വേദനകൾ തുടരെത്തുടരെ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. എന്നാൽ ഇതിനെ യാതൊരു തരത്തിലുള്ള കാരണവും ഉണ്ടാകണമെന്നില്ല. ഇത് വേദനകോടൊപ്പം തന്നെ വിട്ടുമാറാത്ത ക്ഷീണം ഉന്മേഷക്കുറവ് ഉറക്കമില്ലായ്മ വിഷാദം എന്നിങ്ങനെയുള്ളവയും ഉണ്ടാകുന്നു.
പലതരത്തിലുള്ള ജനിതകപരമായിട്ടുള്ള കാരണങ്ങളാലും പാരിസ്ഥിതികമായുള്ള കാരണങ്ങളാലും ഇത്തരത്തിൽ ഫൈബ്രോമയോളജിയ കണ്ടുവരുന്നു. പാരിസ്ഥിതികപരമായിട്ടുള്ള കാരണങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് മാനസികമായിട്ടുള്ള സമ്മർദ്ദങ്ങൾ. മാനസികമായി പല സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്ന വ്യക്തികൾ ആണെങ്കിൽ അവർക്ക് ഈ സിറ്റുവേഷൻ ഉണ്ടാകാഠ. തുടർന്ന് വീഡിയോ കാണുക.