ഇന്ന് ഒട്ടനവധി ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് കൈകാലുകളിലെ തരിപ്പ് മരവിപ്പ് എന്നിങ്ങനെയുള്ളവ. അധികനേരം തണവുള്ള സ്ഥലങ്ങളിൽ ഇരിക്കുന്നത് വഴി തരിപ്പ് അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ തരിപ്പ് മരവിപ്പ് സർവസാധാരണമായി കുട്ടികളിലും മുതിർന്നവരിലും കാണാൻ സാധിക്കും. കൂടാതെ തണുപ്പ് കാലത്തും ഇത്തരത്തിൽ പ്രായമായവരിലും ചെറുപ്പക്കാരിലും തരിപ്പും മരവിപ്പും അനുഭവപ്പെടുന്നു. എന്നാൽ ചിലവർക്ക് അടിക്കടി തരിപ്പും മരവിപ്പും.
ഉണ്ടാകുന്നതായി കാണുന്നു. പലതരത്തിലുള്ള രോഗങ്ങൾ മൂലമാണ് ഇത്തരത്തിൽ തരിപ്പും മരവിപ്പും സ്ഥിരമായി തന്നെ ഓരോരുത്തരും കാണുന്നത്. കൈകളിലും കാലുകളിലും ഇത്തരത്തിൽ തരിപ്പും മരവിപ്പും ഉണ്ടാകുമ്പോൾ അതേ തുടർന്ന് കടച്ചിലും പുകച്ചിലും എല്ലാം കാണുന്നു. ഇത്തരത്തിൽ തരിപ്പും മരവിപ്പും കാണുന്ന ഒരു അവസ്ഥയാണ് സയാറ്റിക്ക. നട്ടെല്ലിന് ഇടയിലൂടെ ഒരു ഞരമ്പ് കാലുകളിലേക്ക് നീണ്ടു പോകുന്നു. നട്ടെല്ലിന്റെ ആ ഭാഗത്തുണ്ടാകുന്ന കംപ്രഷൻ വഴി ഇത്തരത്തിൽ കാലുകളിൽ തരിപ്പും മരവിപ്പും സ്ഥിരമായി തന്നെ കാണുന്നു.
അതേ ഒരു അവസ്ഥ തന്നെയാണ് കഴുത്തിൽ ഉണ്ടാകുന്നതും. കഴുത്തിന്റെ കശേരുകളുടെ ഇടയിലൂടെ പോകുന്ന ഞരമ്പുകളിൽ കംപ്രഷൻ ഉണ്ടാകുന്നത് വഴി ഇത്തരത്തിൽ തരിപ്പും മരവിപ്പും കൈകളിലേക്ക് വ്യാപിക്കുന്നതായി കാണാൻ സാധിക്കും. മറ്റൊരു പ്രധാന കാരണമായി തരിപ്പിനും മരവിപ്പിന് പറയാൻ സാധിക്കുന്നത് പെരിഫറൽ ന്യൂറോപ്പതിയാണ്.
ഇതുവഴി തരിപ്പും മരവിപ്പും കൈകാലുകളിൽ ഉണ്ടാവുകയും സ്പർശനം പോലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ചെറിയ മുറിവുകൾ ഉണ്ടായാൽ പോലും തിരിച്ചറിയാത്ത അവസ്ഥയാണ് ഈ പ്രശ്നത്തിൽ ഉണ്ടാകുന്നത്. അതുപോലെ തന്നെയാണ് പ്രമേഹത്തിന്റെ കാര്യം. അമിതമായി പ്രമേഹം ഉണ്ടാകുന്നത് വഴി രക്തം സുഖകരം ആകാതിരിക്കുകയും കൈകളിലും കാലുകളിലും തരിപ്പും മരവിപ്പും പുകച്ചിലും കടച്ചിലും അനുഭവപ്പെടുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.