മനുഷ്യ ശരീരത്തെ പിടിച്ചുനിർത്തുന്നതിന് ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസും എല്ലാം ആവശ്യമാണ്. അത്തരത്തിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് കാൽസ്യം. എല്ലുകൾ പല്ലുകൾ എന്നിങ്ങനെ ഒട്ടനവധി അവയവങ്ങളുടെ പ്രവർത്തനത്തിന് കാൽസ്യം അത്യന്താപേക്ഷിതമാണ്. നാം കഴിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ആണ് നമ്മുടെ ശരീരത്തിലേക്ക് കാൽസ്യം എത്തുന്നത്. ഇത്തരത്തിൽ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന കാൽസ്യം എല്ലുകളിൽ ആണ് സ്റ്റോർ ചെയ്യുന്നത്.
രക്തത്തിൽ കാൽസത്തിന്റെ അളവ് കുറയുമ്പോൾ എല്ലുകളിൽ നിന്ന് കാൽസ്യം രക്തത്തിൽ എത്തുകയും എല്ലുകളിൽ കാൽസ്യത്തിന്റെ അളവ് കുറയുകയാണെങ്കിൽ രക്തത്തിൽ നിന്ന് കാൽസ്യം എല്ലുകൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ എല്ലുകളുടെ ബലക്കുറവിനെ പരിഹരിക്കുകയും പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ മറ്റു പ്രശ്നങ്ങളും ഇതുവഴി ഉണ്ടാകുന്നു. ഇത്തരത്തിൽ കാൽസ്യം നമ്മുടെ ശരീരത്തിൽ കുറയുകയാണെങ്കിൽ.
അത് പല തരത്തിലുള്ള ലക്ഷണങ്ങൾ ആയിട്ട് കാണാവുന്നതാണ്. ഇത് പ്രധാനമായും ജോയിന്റുകളിലെ വേദനയായിട്ടാണ് പ്രകടമാക്കുക. അടിക്കടി ജോയിന്റുകളിൽ വേദനയുണ്ടാകുക നിസ്സാരവീഴ്ചകളിൽ പോലും എല്ലുകൾ പൊട്ടുക നഖങ്ങൾ പൊട്ടിപ്പോവുക മസിൽ പെയിൻ തരിപ്പ് മരവിപ്പ് കടച്ചിൽ എന്നിങ്ങനെ പല തരത്തിലുള്ള ലക്ഷണങ്ങൾ ആയിട്ടാണ് ഇത് കാണുന്നത്. കൂടാതെ നഖങ്ങളിൽ അടിക്കടി ഇൻഫെക്ഷനുകൾ വരുന്നതും മുടികൊഴിച്ചിൽ ഉണ്ടാകുന്നതും.
മുടിയുടെ തിളക്കം നഷ്ടപ്പെടുന്നതും ചർമം വരണ്ടിരിക്കുന്നതും മുടികൾ വരണ്ടിരിക്കുന്നതും സോറിയാസിസ് എക്സിമ എന്നിങ്ങനെ ഒട്ടനവധി മറ്റു പ്രശ്നങ്ങളും കാൽസ്യക്കുറവ് മൂലം അനുഭവപ്പെടാം. അതോടൊപ്പം തന്നെ ഓർമ്മക്കുറവ് ഉറക്കക്കുറവ് അമിതമായിട്ടുള്ള ക്ഷീണം തളർച്ച ഉത്സാഹം ഇല്ലായ്മ ഡിപ്രഷൻ എന്നിവയും കാൽസ്യത്തിന്റെ അഭാവത്താൽ ഓരോരുത്തരിലും ഉണ്ടാകാം. കൂടാതെ സ്ത്രീകളിൽ ആർത്തവ സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നതിന്റെ പ്രധാന കാരണവും ഈ കാൽസ്യ കുറവാണ്. തുടർന്ന് വീഡിയോ കാണുക.