ഇന്നത്തെ കാലത്ത് ആളുകൾ ഏറ്റവും അധികം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് യൂറിക്കാസിഡ് പ്രശ്നങ്ങൾ. നമ്മുടെ ശരീരത്തിലെ ഒരു വേസ്റ്റ് പ്രൊഡക്ട് ആണ് ഈ യൂറിക് ആസിഡ്. കിഡ്നി അതിന്റെ ധർമ്മം നിർവഹിക്കുമ്പോൾ ഉണ്ടാകുന്ന യൂറിക് ആസിഡ് മൂത്രത്തിലൂടെയാണ് കിഡ്നി പുറന്തള്ളാറുള്ളത്. എന്നാൽ പല കാരണങ്ങളാൽ ഇത്തരത്തിൽ യൂറിക്കാസിഡ് അമിതമാവുകയും അത് കിഡ്നിയിൽ അടിഞ്ഞു കൂടുകയും ചെയ്യാറുണ്ട്.
ഇത്തരത്തിലുള്ള യൂറിക് ആസിഡിന്റെ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് വെള്ളം ശരിയായി വിധം കുടിക്കാത്തതാണ്. വെള്ളം ധാരാളം കുടിക്കുകയാണെങ്കിൽ യൂറിക് ആസിഡ് യൂറിനിലൂടെ പുറന്തള്ളാൻ സാധിക്കും. ഇത്തരത്തിൽ യൂറിക്കാസിഡ് ശരീരത്തിൽ അമിതമാകുമ്പോൾ അത് ചെറിയ ജോയിന്റുകളിൽ വന്ന് അടിഞ്ഞുകൂടുന്നു. ഇത് ജോയിന്റ് പേയ്നുകൾ ഉണ്ടാക്കുന്നു. കൂടാതെ കിഡ്നി സ്റ്റോണിന്റെ ഒരു കാരണം കൂടിയായി ഇത് മാറുന്നു. പ്യൂരിൻ ധാരാളമടങ്ങിയിട്ടുള്ള ഭക്ഷ്യ.
പദാർത്ഥങ്ങൾ കഴിക്കുന്നത് വഴിയാണ് ഇത്തരത്തിലുള്ള യൂറിക് ആസിഡ് ശരീരത്തിലേക്ക് അധികമായി എത്തുന്നത്. ഇതിന് പുറമെ അമിതമായ വണ്ണം അമിതമായ മദ്യപാനം കിഡ്നി റിലേറ്റഡ് രോഗങ്ങൾ തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ പ്രമേഹം എന്നിങ്ങനെയുള്ളവയും മറ്റു കാരണങ്ങളാണ്. മറ്റെല്ലാ രോഗങ്ങളെ പോലെ തന്നെ പാരമ്പര്യവും ഈ രോഗത്തിനും ഒരു ഘടകമാണ്.
കൂടാതെ ചില തരത്തിലുള്ള കീമോതെറാപ്പികൾ റേഡിയേഷനുകൾ എന്നിങ്ങനെ ഉള്ളവയും യൂറിക് ആസിഡ് ശരീരത്തിൽ കൂടുന്നതിനെ കാരണമാകാറുണ്ട്. അതിനാൽ തന്നെ ഇത്തരത്തിലുള്ള യൂറിക്കാസിഡിനെ നാം പൂർണ്ണമായും നമ്മുടെ ശരീരത്തിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. അത്തരത്തിൽ യൂറിക്കാസിഡ് മറികടക്കുന്നതിനുള്ള ചില പോംവഴികൾ ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.