ജീവിതത്തിൽ ഒരിക്കലും യൂറിൻ ഇൻഫെക്ഷൻ വരാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| Urinary tract infection

Urinary tract infection : ഇന്നത്തെ കാലത്ത് സ്ത്രീകൾ ഏറ്റവും അധികം അനുഭവിക്കുന്ന ഒരു പ്രശ്നമാണ് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ. ഇന്ന് ഒട്ടനവധി സ്ത്രീകളാണ് ഇതിനുവേണ്ടി പലതരത്തിലുള്ള ആന്റിബയോട്ടിക്കുകളും മറ്റു മരുന്നുകളും കഴിക്കുന്നത്. എന്നിരുന്നാലും വീണ്ടും വീണ്ടും ഇത്തരത്തിലുള്ള ഇൻഫെക്ഷനുകൾ വരുന്നതായി കാണാൻ സാധിക്കും. പൊതുവേ ഇത്തരത്തിലുള്ള ഇൻഫെക്ഷനുകൾ ഉണ്ടാകുമ്പോൾ മൂത്രമൊഴിക്കുമ്പോൾ നീറ്റലും പുകച്ചിലും വേദനയും അനുഭവപ്പെടുന്നു.

കൂടാതെ മൂത്രം ഇറ്റിറ്റായി പോകുന്നതായി കാണാൻ സാധിക്കും. കൂടാതെ മൂത്രമൊഴിച്ചു കഴിയുമ്പോൾ അത് പൂർണമായി പോയി എന്നുള്ള തോന്നൽ ഇല്ലാതിരിക്കുകയും മൂത്രമൊഴിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന വേദനകളും ഇതിന്റെ ഭാഗമാണ്. ചിലവർക്ക് ഇതിന്റെ കൂടെ കഠിനമായ പനിയും കാണാം. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ അടുത്ത സ്റ്റേജ് എന്നു പറയുന്നത് യൂറിൻ ടെസ്റ്റ് ചെയ്യുക എന്നതാണ്. ഈ ടെസ്റ്റിലൂടെയും മൂത്രത്തിൽ ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനുകൾ ഉണ്ടോ എന്നും.

അതിന്റെ ആഘാതം എത്രത്തോളം ആണ് എന്നും തിരിച്ചറിയാൻ സാധിക്കും. ഇത്തരത്തിൽ യൂറിൻ ടെസ്റ്റിൽ സാധാരണയായി നോക്കുന്നത് പസ് സെൽ ഉണ്ടോ എന്നാണ്. ഇത്തരത്തിൽ ഫസ് സെൽ ധാരാളമായി കാണുകയാണെങ്കിൽ അടുത്ത ഘട്ടം എന്ന് പറയുന്നത് യൂറിൻ കൾച്ചറാണ്. യൂറിൻ കൾച്ചറിലൂടെ ഏതു ബാക്ടീരിയയാണ് ഇത്തരത്തിലുള്ള ഇൻഫെക്ഷനുകൾക്ക് കാരണമെന്നും അതിന്റെ ആഘാതം എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിയാൻ സാധിക്കും.

അത്തരത്തിൽ ഏതു ബാക്ടീരിയയാണ് ഇൻഫെക്ഷൻ ഉണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കാനുള്ള ആന്റിബയോട്ടിക് നൽകുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ഇൻഫെക്ഷനുകൾ പൂർണമായി നമ്മുടെ ശരീരത്തിന് അവോയിഡ് ചെയ്യാൻ വേണ്ടി നാം ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് പ്രോ ബയോട്ടിക്കുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *