ഇന്നത്തെ സമൂഹത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്ന രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങൾ. ജീവിതശൈലി രോഗങ്ങളായ ഷുഗർ കൊളസ്ട്രോൾ രക്തസമ്മർദം എന്നിവയുടെ അനന്തരഫലമായാണ് കിഡ്നി രോഗങ്ങൾ ഉടലെടുക്കുന്നത്. മനുഷ്യ ശരീരത്തിൽ രണ്ട് വൃക്കകളാണ് ഉള്ളത്. ഈ വൃക്കകൾ നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന വിഷാംശങ്ങളെ അരച്ചെടുക്കുക എന്നുള്ള ഒരു ധർമ്മമാണ് നിർവഹിക്കുന്നത്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ബിപിയെ നിയന്ത്രിക്കുകയും.
ചുവന്ന രക്താണുക്കളെ വർദ്ധിപ്പിക്കുന്നതിനുള്ള ഹോർമോൺ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഒരു അവയവം കൂടിയാണ് വൃക്കകൾ. അതിനാൽ തന്നെ മനുഷ്യ ശരീരത്തിൽ അത്യന്താപേക്ഷിതമായി വേണ്ട ഒരു അവയവമാണ് വൃക്കകൾ. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ചെറുപ്പക്കാർ പോലും വൃക്ക രോഗങ്ങൾ പേറി നടക്കുകയാണ്. വൃക്ക രോഗങ്ങളെ പോലെ തന്നെ ഡയാലിസിസ് രോഗികളും ഡയാലിസിസ് കേന്ദ്രങ്ങളും ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ.
വൃക്ക രോഗങ്ങൾ ഒട്ടുമിക്ക ആളുകളും അതിന്റെ അന്തിമ ഘട്ടങ്ങളിലാണ് തിരിച്ചറിയുന്നത്. അതിനാൽ തന്നെ ഇത് മൂലം മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. ഇത്തരത്തിൽ പ്രവർത്തനം നിലയ്ക്കുന്ന രോഗങ്ങളെ രണ്ടായി തരംതിരിക്കാവുന്നതാണ്. അതിൽ ഒന്നാണ് അക്യൂട് കിഡ്നി ഡിസീസസ്. ഇത് ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന കിഡ്നിയുടെ സ്തംഭനമാണ്. എലിപ്പനി പോലെയുള്ള ബാക്ടീരിയകളുടെയും വൈറസുകളുടെയും കടന്നുകയറ്റം.
വഴി ഉണ്ടാകുന്ന കിഡ്നി ഫെയിലിയർ ആണ് ഇത്. മറ്റൊരു ടൈപ്പ് എന്നുപറയുന്നത് ദീർഘനാളായി നീണ്ടുനിൽക്കുന്ന കിഡ്നി രോഗങ്ങൾ മൂലം കിഡ്നി സ്തംഭിക്കുന്ന അവസ്ഥയാണ്. കിഡ്നിയിലെ കല്ല് കിഡ്നിയിൽ ഉണ്ടാകുന്ന ജനിതകപരമായിട്ടുള്ള വ്യത്യാസങ്ങൾ അമിതമായിട്ടുള്ള ഷുഗർ ബിപി എന്നിങ്ങനെയുള്ളവയെല്ലാം നമ്മുടെ കിഡ്നിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.