ബോൺ ക്യാൻസറുകൾക്ക് ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങളെ ആരും അറിയാതെ പോകരുതേ…| Bone Cancer: Symptoms and Signs

Bone Cancer: Symptoms and Signs : ക്യാൻസർ മൂലം മരണമടയുന്നവരുടെ എണ്ണം ക്രമാതീതമായി ഇന്നത്തെ കാലത്ത് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഏത് പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്ന ഒരു രോഗമായി ഇത് മാറി കഴിഞ്ഞിരിക്കുകയാണ്. നമ്മുടെ ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന കോശ വളർച്ചയാണ് ക്യാൻസർ. ഇത് ഒരു ഭാഗത്തേക്ക് വന്ന് പിന്നീട് അതിന്റെ വ്യാപ്തിയും മറ്റു ഭാഗങ്ങളിലേക്ക് പടരുന്നതായി കാണാൻ സാധിക്കും.

അത്തരത്തിൽ ശരീരത്തിന്റെ പലഭാഗത്തായി ഇത്തരത്തിൽ ക്യാൻസറുകൾ കാണാൻ സാധിക്കും. ഹെഡ് ആൻഡ് നെക്ക് കാൻസർ ആമാശയ ക്യാൻസർ ബോൺ ക്യാൻസർ കൊളോൺ ക്യാൻസർ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെയാണ് ഇതിനുള്ളത്. അതിൽ ഇന്ന് ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്ന ഒരു ക്യാൻസറാണ് ക്യാൻസർ. പേര് പോലെ തന്നെ നമ്മുടെ എല്ലുകളെ ബാധിക്കുന്ന ക്യാൻസറുകളാണ് ഇത്.

ഇത് യഥാവിതം തിരിച്ചറിഞ്ഞില്ലെങ്കിൽ പെട്ടെന്ന് തന്നെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാനും ഇടയുള്ള ഒരു ക്യാൻസർ ആണ്. ഇത് പ്രാരംഭഘട്ടത്തിൽ എല്ലുകളിലെ മുഴകളായും വേദനയായും ഇത് പ്രത്യക്ഷപ്പെടുന്നു. പ്രാരംഭഘട്ടത്തിൽ ഇടയ്ക്കിടെ മാത്രമേ വേദന അനുഭവപ്പെടാറുള്ളൂ. നടക്കുമ്പോഴും ഓടുമ്പോഴും എല്ലാം ഇത്തരത്തിൽ ഇടയ്ക്കിടെ വേദന അനുഭവപ്പെടാം. എന്നിട്ടും ഇത് ശരിയായ രീതിയിൽ തിരിച്ചറിഞ്ഞില്ലെങ്കിൽ.

വേദന കഠിനമായി കൊണ്ടിരിക്കും. കൂടാതെ എല്ലിൽ മുഴകളോടൊപ്പം നീരുകളും കാണാൻ സാധിക്കും. കൂടാതെ അമിതമായിട്ടുള്ള ക്ഷീണം ശരീരഭാരം ക്രമാതീതമായി കുറഞ്ഞു വരിക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കൂടാതെ വിശപ്പില്ലായ്മയും ഇതിന്റെ മറ്റൊരു ലക്ഷണമാണ്. ക്യാൻസറുകൾ എല്ലുകളെ ബാധിക്കുമ്പോൾ എല്ലുകൾ പൊട്ടുന്നു. പൊട്ടിയ എല്ലുകൾ പിന്നീട് കൂടി ചേരാൻ സാധിക്കാത്ത അവസ്ഥയും കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *