മറ്റെല്ലാ രോഗങ്ങളെപ്പോലെ തന്നെ ഇന്നത്തെ കാലത്ത് ഒട്ടനവധി ആളുകൾ നേരിടുന്ന പ്രശ്നമാണ് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ. പണ്ട് പ്രായമായവരിൽ മാത്രം കണ്ടിരുന്ന ശ്വാസകോശ രോഗങ്ങൾ ഇന്ന് കുട്ടികളിൽ വരെ അധികമായി തന്നെ കാണുന്നു. ഇത്തരത്തിലുള്ള ശ്വാസകോശ രോഗങ്ങളെ വരുത്തുന്നത് പനി ചുമ വിട്ടുമാറാത്ത കഫകെട്ട് എന്നിവയാണ്. അടിക്കടി രോഗപ്രതിരോധശേഷി കുറയുന്നത് വഴി ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ.
ശ്വാസകോശത്തിൽ കഫം കെട്ടിക്കിടക്കുകയും അത് വഴി ഒട്ടനവധി രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ശ്വാസകോശസംബന്ധമായ രോഗങ്ങൾ കുറയ്ക്കുന്നതിനും മറ്റും ചില വിറ്റാമിനുകൾ ശരീരത്തിൽ ധാരാളമായി തന്നെ അത്യാവശ്യമാണ്. ഈ വിറ്റാമിനുകൾ യഥാക്രമം നമ്മുടെ ശരീരത്തിൽ ലഭ്യമാണെങ്കിൽ നമ്മുടെ ശ്വാസകോശം നമുക്ക് സംരക്ഷിക്കാൻ സാധിക്കും. അത്തരത്തിൽ ശ്വാസകോശത്തിന്റെ പ്രവർത്തനത്തിന് ഏറ്റവും ആവശ്യമായി വേണ്ട വിറ്റാമിൻ ആണ് വിറ്റാമിൻ സി.
നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന എല്ലാ രോഗങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള ഏകമാർഗ്ഗമാണ് വൈറ്റമിൻ സി. വൈറ്റമിൻ സി ധാരാളമായിട്ട് സിട്രസ് ഫ്രൂട്ട്സുകളിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങ മുസംബി ചെറുനാരങ്ങ എന്നിങ്ങനെയുള്ള സിട്രേറ്റ് ഫ്രൂട്സുകളെ പോലെ തന്നെ പേരക്കയിലും ഇത് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും ഇത്തരത്തിലുള്ള ഫ്രൂട്ട്സുകളിൽ ഏതെങ്കിലും ഒരെണ്ണം.
ഓരോരുത്തരും കഴിക്കേണ്ടതാണ്. വിറ്റാമിൻ സി യോടൊപ്പം തന്നെ വിറ്റാമിൻ D3 ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യം ആയിട്ടുള്ള ഘടകമാണ്. ഇത് സൂര്യപ്രകാശത്തിൽ നിന്നാണ് നമുക്കേവർക്കും ലഭിക്കുന്നത്. അതിനാൽ തന്നെ രാവിലത്തെ ഇളം വെയിൽ എല്ലാവരും കൊള്ളുവാൻ ശ്രമിക്കേണ്ടതാണ്. കൂടാതെ വൈറ്റമിൻ ഡി ത്രീ ടാബ്ലറ്റുകളും ഇന്ന് നമുക്ക് സപ്ലിമെന്റ് എടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.