ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണങ്ങൾ..!! ഇതിൽ ഇത്രയും ആരോഗ്യ ഗുണങ്ങൾ ഉണ്ടായിരുന്നോ…

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്. ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് കേൾക്കുമ്പോൾ നെറ്റി ചുളിയുമെങ്കിലും നേരിൽ കണ്ടാൽ ആരായാലും ഇതിന്റെ സൗന്ദര്യം ആസ്വദിച്ച് നിൽക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കണ്ണഞ്ചിപ്പിക്കുന്ന നിറവും പ്രത്യേക രൂപമാണ് ഈ പഴത്തിന് ഇത്രയേറെ സൗന്ദര്യം നൽകുന്നുണ്ട്. നമ്മളിൽ പലർക്കും അത്രയേറെ പരിചയമില്ലാത്ത പഴങ്ങളുടെ കൂട്ടത്തിലാണ് ഡ്രാഗൺ ഫ്രൂട്സ് ഉൾപ്പെട്ടിട്ടുള്ളത്. കുറച്ചുകാലങ്ങളായി ഈ പഴത്തിന് നമ്മുടെ നാട്ടിൽ പ്രചാരം കൂടി വരുന്നുണ്ട്. എന്തൊക്കെയായിരുന്നു ഇതിന്റെ ആരൊഗ്യ ഗുണങ്ങളെ പറ്റി എല്ലാവർക്കും അറിയണമെന്ന് ഇല്ല.

ഇളം പിങ്ക് നിറത്തിലുള്ള പഴത്തിന്റെ ഉള്ളിൽ വെള്ള നിറത്തിലുള്ള കാമ്പ് കറുത്ത ചെറിയ അരിക്കളുമാണ് കാണാൻ കഴിയുക. അരിയും കാമ്പും ചേർത്ത് കഴിക്കാൻ കഴിയുന്നതാണ്. ഈ പഴത്തിൽ കൊളസ്ട്രോൾ അളവ് വളരെ കുറവാണ്. ഇത് ഹൃദയ ആരോഗ്യം വർദ്ധിപ്പിക്കുന്നതാണ്. നാരുകൾ കൊണ്ട് സമ്പന്നമായ ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ആന്റി ഓസിഡന്റുകൾ കൊണ്ട് സമ്പന്നമായതുകൊണ്ട് തന്നെ ക്യാൻസർ സാധ്യത ഇല്ലാതാക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ചർമ്മത്തിന് നിത്യ യവനം നൽകാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.

എല്ലാ സൗന്ദര്യ പ്രശ്നങ്ങളുടെയും സ്വാഭാവിക പരിഹാരം ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായി കഴിക്കുന്നത് വഴി സൗന്ദര്യം സംരക്ഷിക്കാൻ ഇത് സഹായിക്കുന്നുണ്ട്. മുഖക്കുരുവിന് മുഖത്ത് ഉണ്ടാകുന്ന പാടുകൾക്കും മികച്ച പരിഹാരം ഡ്രാഗൻ ഫ്രൂട് ഫേസ് പാക്ക് നൽകുന്നുണ്ട്. ഉയർന്ന അളവിലുള്ള പൊട്ടാസ്യം കിഡ്‌നിയുടെ ആരോഗ്യം സംരക്ഷിക്കുന്നുണ്ട്. വൈറ്റമിൻ സി കൊണ്ട് സമ്പന്നമായ ഡ്രാഗൺ ഫ്രൂട്ട് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ആരോഗ്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്.

സ്ഥിരമായി കഴിക്കുന്നത് പ്രമേഹ രോഗത്തെ ചെറുക്കാൻ സഹായിക്കുന്നുണ്ട്. ഡ്രാഗൻ ഫ്രൂട്ടിന്റെ നീര് മുടിയിലും തലയോട്ടിയിലും പുരട്ടുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതോടൊപ്പം തന്നെ മുടിക്ക് മൃദുലത നൽകുന്നുണ്ട്. വാദമുള്ളവർ ഇത് കഴിക്കുകയാണെങ്കിൽ രോഗം കുറയാനും അതുപോലെ ഊർജ്ജ വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. ചർമ്മത്തിന്റെ മൃദുലത പ്രവർത്തിപ്പിക്കുന്നു. പോഷകസമൃദ്ധവും ഊർജ്ജതായകവും സ്വാദിഷ്ടവുമാണ് ഡ്രാഗൺ എന്ന് വിശേഷിപ്പിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : MALAYALAM TASTY WORLD