ശാരീരിക പ്രവർത്തനങ്ങൾ സുഖകരമായി നടക്കുന്നതിന് വിറ്റാമിനുകളും ആന്റിഓക്സൈഡുകളും ഫൈബറുകളും എല്ലാം തന്നെ ധാരാളമായി വേണം. ഇവയെല്ലാം കൃത്യമായ അളവിൽ ശരീരത്തിൽ ഉണ്ടായാലേ ഒരു വ്യക്തി പൂർണ്ണ ആരോഗ്യവാൻ ആണെന്ന് പറയാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ അത്യന്താപേക്ഷിതമായിട്ട് ഉണ്ടാകേണ്ട ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ ഇ എന്നത്. വിറ്റാമിൻ ഇ യുടെ ഉപയോഗം വഴി ആരോഗ്യപരമായിട്ടുള്ള നേട്ടങ്ങളും.
ചർമ്മസംരക്ഷണവും മുടികളുടെ സംരക്ഷണവും നമുക്ക് ഉറപ്പുവരുത്താവുന്നതാണ്. നമ്മുടെ ശരീരത്തുണ്ടാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനെ വിറ്റാമിൻ E അത്യാവശ്യമാണ്.എന്നാൽ ഒട്ടനവധി ആളുകളാണ് ഇന്ന് വിറ്റാമിൻ ഇ യുടെ അഭാവം മൂലം ഒത്തിരി ബുദ്ധിമുട്ടുകൾ നേരിടുന്നത്. പേശികൾക്ക് ഉണ്ടാകുന്ന ബലഹീനതയാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. അതിനാൽ തന്നെ പേശി വേദന ഇത്തരം ഒരു അവസ്ഥയിൽ ഓരോ വ്യക്തികളിലും കാണുന്നു.
കൂടാതെ തരിപ്പ് മരവിപ്പ് മസില് പിടുത്തം എന്നിങ്ങനെയും വിട്ടുമാറാതെ ഓരോ വ്യക്തികളിലും കാണാവുന്നതാണ്. രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിന് വേണ്ടി വിറ്റാമിൻ ഇ വളരെ അത്യാവശ്യമാണ്. അതിനാൽ തന്നെ വിറ്റാമിൻ ഇ യുടെ അഭാവം നേരിടുകയാണെങ്കിൽ അടിക്കടി ജലദോഷം പനി എന്നിങ്ങനെ വിട്ടുമാറാതെ തന്നെ കാണാവുന്നതാണ്. കൂടാതെ നമ്മുടെ കണ്ണുകൾക്ക് കാഴ്ചശക്തി നൽകുന്നതിന്.
വൈറ്റമിൻ ഇ അത്യാവശ്യമായതിനാൽ തന്നെ ഇതിന്റെ അഭാവം മൂലം കാഴ്ചക്കുറവ് നേരിടുന്നതാണ്. ചിലവർക്ക് ഇത്മൂലം കണ്ണിൽ ഇരുട്ട് കേറിയപ്പോലുള്ള അവസ്ഥയും ഉണ്ടാകുന്നു. ലൈംഗികപരമായിട്ടുള്ള ശേഷിക്കുറവും ഇതിന്റെ ഒരു ലക്ഷണമാണ്. കൂടാതെ നമ്മുടെ തലമുടികളുടെവളർച്ചയ്ക്ക് വൈറ്റമിൻ അത്യാവശ്യമായതിനാൽ തന്നെ ഇതിന്റെ അഭാവം മൂലം അതികഠിനമായ മുടികൊഴിച്ചിൽ നേരിടാം. തുടർന്ന് വീഡിയോ കാണുക.