നമ്മുടെ ചുറ്റുപാടും ഒട്ടനവധി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നമുക്കുണ്ട്. ഇന്നും അത്തരത്തിൽ ഒട്ടനവധി ക്ഷേത്രങ്ങൾ നാം കണ്ടുപിടിക്കുന്നുണ്ട്. പണ്ടുകാലം മുതലേ ചില സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നതായിട്ടുള്ള തെളിവുകളും ഇന്ന് നമുക്ക് ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ ഉള്ള ഒരു ക്ഷേത്രമാണ് പാക്കിസ്ഥാനിലെ കത്താസ് രാജ് ക്ഷേത്രം. ഈ ക്ഷേത്രo കത്താസ് രാജ് മന്ദിർ എന്ന പേരിലും അറിയപ്പെടുന്ന ക്ഷേത്രമാണ്. പാക്കിസ്ഥാനിൽ ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
കുറച്ചുനാളുകൾക്ക് മുൻപ് വരെ ഇന്ത്യയിൽ നിന്നും തീർത്ഥാടകർ ഈ ക്ഷേത്രത്തിലേക്ക് പോയി പ്രാർത്ഥനകൾ അർപ്പിച്ചിരുന്നു. ഒട്ടനവധി അത്ഭുതങ്ങളും ഐതിഹ്യങ്ങളും ഉള്ള ഒരു ക്ഷേത്രം കൂടിയാണ് ഇത്. പുരാണങ്ങളിൽ പാണ്ഡവന്മാർ താമസിച്ചിരുന്ന ക്ഷേത്രമാണ് ഇത് എന്നുള്ള ഒരു ഐതിഹ്യം ഈ ക്ഷേത്രത്തിനുണ്ട്. അതിനെ സംബന്ധിച്ചിട്ടുള്ള ചില കാര്യങ്ങൾ ഇവിടെ നമുക്ക് നേരിട്ടുതന്നെ കണ്ട് അനുഭവിക്കാവുന്നതാണ്.
പഞ്ചപാണ്ഡവന്മാർ ദാഹിച്ചു വലഞ്ഞ് ഈ ക്ഷേത്രത്തിന്റെ അടുത്തുള്ള നദിയിൽ എത്തുകയും അവിടെ നിന്ന് വെള്ളം കുടിക്കാൻ ചെന്നപ്പോൾ ഒരാൾ അവരോട് കുറച്ചു ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഇതിന്റെ ഉത്തരം പറഞ്ഞാൽ മാത്രമേ ഈ വെള്ളം കുടിക്കാൻ പാടുകയുള്ളൂ എന്ന് പറഞ്ഞു. അല്ലാത്തപക്ഷം ഈ ജലം കുടിക്കുമ്പോൾ അത് വിഷമായി മാറും എന്നും അവരോട് പറഞ്ഞു.
എന്നാൽ പഞ്ച പാണ്ഡവന്മാർ ഇത് വിശ്വസിക്കാതെ ഈ ജലം കുടിക്കുകയും അവിടെ മരിച്ചുവീണു എന്നാണ് ഐതിഹ്യം. അതുപോലെതന്നെ ഇവിടുത്തെ പ്രതിഷ്ഠകൾക്കും വളരെയേറെ പ്രത്യേകതകളാണ് ഉള്ളത്. പരമശിവനും ശ്രീരാമസ്വാമിയും ഹനുമാൻ സ്വാമിയും ആണ് ഇവിടുത്തെ പ്രതിഷ്ഠകൾ. ആഗ്രസാഫല്യത്തിന് ഏറ്റവും അധികം പ്രാർത്ഥനകളും വഴിപാടുകളും കഴിക്കാവുന്ന ഒരു ക്ഷേത്രം കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.