പലതരത്തിലുള്ള രോഗങ്ങൾ മൂലം മരണങ്ങൾ ഏറിവരുന്ന കാലഘട്ടമാണ് ഇത്. അത്തരത്തിൽ മരണത്തിന് ഏറ്റവും അധികം കാരണമായി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിലെ ഒരു രോഗാവസ്ഥയാണ് സഡൻ കാർഡിയാക്ക് അറസ്റ്റ്. പെട്ടെന്ന് ഉണ്ടാകുന്ന ഹൃദയസ്തംഭനം ആണ് ഇത്. ഹൃദയം ഇടുപ്പ് ഏതെങ്കിലും ഒരു കാരണം വഴി പെട്ടെന്ന് നിന്നു പോകുന്ന ഒരു അവസ്ഥയാണ് ഇത്. ഇന്നത്തെ കാലഘട്ടത്തിൽ നാൽപതിനെ മുകളിലുള്ള ഏത് വ്യക്തിക്കും വരാവുന്ന ഒരു അവസ്ഥയാണ് ഇത്.
ഇത് പെട്ടെന്ന് തന്നെ ഉണ്ടാവുകയും ഉണ്ടായ നാലോ എട്ടോ മിനിറ്റിനുള്ളിൽ ചികിത്സ തേടിയില്ലെങ്കിൽ മരണമടയുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. യാതൊരു പ്രശ്നവുമില്ലാത്ത ഏത് ഒരു വ്യക്തിയ്ക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒന്നാണ് ഇത്. ഹോസ്പിറ്റലിൽ ഇല്ലാത്ത ഏതൊരു വ്യക്തിക്കും ഇത്തരത്തിൽ സൈലന്റ് അറ്റാക്ക് ഉണ്ടാവുകയാണെങ്കിൽ അവരിൽ എട്ടു ശതമാനം ആളുകൾ മാത്രമേ രക്ഷ നേടിയതായി കണക്കുകൾ പറയുന്നത്.
അല്ലാത്തപക്ഷം ചികിത്സ ലഭിക്കാതെ മരണമടയാണ് പതിവ്. നാലോ എട്ടോ മിനിറ്റിനുള്ളിൽ ഇതിനെ ചികിത്സിച്ചില്ലെങ്കിൽ നമ്മുടെ ഹൃദയം സ്തംമ്പിച്ചതുകൊണ്ട് മറ്റു അവയവങ്ങളിലേക്ക് രക്തം സപ്ലൈ ചെയ്യാൻ കഴിയാതെ വരികയും മരണമടയുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സഡൻ കാർഡിയാക് അറസ്റ്റിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഹാർട്ടറ്റാക്കുകളാണ്.
ഹാർട്ട് അറ്റാക്ക് ഉണ്ടായിട്ടുള്ള വ്യക്തികൾക്കാണ് ഇത്തരത്തിൽ സഡൻ കാർഡിയാക്ക് അറസ്റ്റ് ഉണ്ടാവുന്നത്. അതുപോലെതന്നെ ഹാർട്ടിൽ ഏതെങ്കിലും തരത്തിലുള്ള ബ്ലോക്കുകൾ ഉണ്ടായിട്ടുള്ള വ്യക്തികൾ ആണെങ്കിൽ അവരുടെ രക്തത്ത കുഴലുകൾക്കും പേശികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടായിരിക്കും. അതു മൂലവും ഇത്തരത്തിൽ സഡൻ കാർഡിയാക് അറസ്റ്റ് ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.