നമ്മുടെ ജീവിതത്തിൽ നാം അനുഭവിക്കുന്ന ഒരു അവസ്ഥയാണ് ഗ്യാസ്ട്രബിൾ എന്നത്. ഗ്യാസ്ട്രബിൾ ഒരിക്കലെങ്കിലും അനുഭവിക്കാത്തവരായി നമ്മുടെ ഇടയിൽ ആരും തന്നെ ഉണ്ടാവുകയില്ല എന്ന് നമുക്ക് പറയാനാകും. അത്രയ്ക്ക് ഓരോ വ്യക്തികളെയും ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഗ്യാസ്ട്രബിൾ ഉണ്ടാകുമ്പോൾ കഠിനമായിട്ടുള്ള നെഞ്ചുവേദനയും കീഴ്വായു ശല്യവും ഉണ്ടാകുന്നു. ഇത്തരത്തിലുള്ള നെഞ്ചുവേദന പലപ്പോഴും നാം ഹാർട്ടറ്റാക്ക് ആണോ എന്ന് സംശയിക്കതക്ക.
വിധത്തിൽ ആയിരിക്കും. പല കാരണങ്ങളാൽ ഇത്തരത്തിൽ ഗ്യാസ്ട്രബിൾ നാമോരോരുത്തരും ഉണ്ടാകുന്നു. ഇതിന്റെ കാരണമെന്നു പറയുന്നത് നാം കഴിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ ഏറ്റക്കുറച്ചിലുകളാണ്. ശരിയായ രീതിയിൽ അല്ലാത്ത ഫാസ്റ്റ് ഫുഡുകളും അതുപോലെ തന്നെ നമ്മുടെ ശരീരത്തിന് യോജിക്കാത്ത രീതിയിലുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് വഴി ഗ്യാസ്ട്രബിൾ ഉണ്ടാകുന്നു. ദഹനം ശരിയായ രീതിയിൽ നടക്കാത്തത് മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ അഭാവം കൊണ്ടും ബാക്ടീരിയയുടെ വർദ്ധനവ് കൊണ്ടും ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകാം. കൂടാതെ മദ്യപാനവും പുകവലിയും ഉള്ളവർക്ക് ഇവ മൂലവും ഗ്യാസ്ട്രബിൾ വരുന്നതായി കാണാൻ സാധിക്കും. ഗ്യാസ്ട്രബിൾ എന്ന് പറയുന്നത് നമ്മുടെ വയറിനുള്ളിലെ ഭിത്തിക്കുള്ളിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻ ആണ്.
എന്നാൽ അസിഡിറ്റി എന്ന് പറയുന്നത് നമ്മുടെ വയറിലെ ആസിഡ് കൂടുന്ന ഒരു അവസ്ഥയാണ്. ഈ രണ്ടു സാഹചര്യത്തിലും ഗ്യാസ്ട്രബിൾ കുറയ്ക്കുന്നതിന് വേണ്ടി അന്റാസിഡുകൾ കഴിക്കുകയാണ് പതിവ്. എന്നാൽ ഇത്തരം ഒരു രീതി ശാശ്വതമായിട്ടുള്ള ഒരു പരിഹാരം മാർഗ്ഗമല്ല. ചിലപ്പോൾ വയറിലെ ആസിഡുകൾ കുറയുന്നത് വഴിയും ഇത്തരത്തിൽ അസിഡിറ്റി ഉണ്ടാവുന്നതായി കാണാൻ കഴിയും. തുടർന്ന് വീഡിയോ കാണുക.