ഇന്ന് ഒട്ടനവധി ആളുകളെ ബുദ്ധിമുട്ടിക്കുന്നതും എന്നാൽ അവർ പുറത്ത് പറയാൻ മടിക്കുന്നതുമായ രോഗമാണ് പൈൽസ് അഥവാ മൂലക്കുരു. മലദ്വാരവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു രോഗമാണ് ഇത്. മലദ്വാരത്തിലെ രക്തക്കുഴലുകൾ വീർത്ത് തടിച്ചിരിക്കുന്ന അവസ്ഥയാണ് ഇത്. ഇതുമൂലം ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ഓരോ വ്യക്തികളും ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതുവഴി മലപ്പുറംതള്ളുമ്പോൾ അസഹ്യമായ വേദനയും ചൊറിച്ചിലും മലത്തോടൊപ്പം രക്തം പോകുന്നതും.
എല്ലാം മൂലക്കുരുവിന്റെ ലക്ഷണങ്ങളാണ്. ഇതുവഴി ബാത്റൂമിൽ പോകാൻ വരെ വളരെയേറെ ബുദ്ധിമുട്ടാണ് ഓരോ വ്യക്തികളും നേരിടുന്നത്. ഇത്തരത്തിലുള്ള പൈൽസ് രണ്ടുവിധത്തിലാണ് ഓരോരുത്തരിലും കാണുന്നത്. അതിനെ ഇന്റേണൽ പൈൽസ് എക്സ്റ്റേണൽ പൈൽസ് നമുക്ക് പറയാവുന്നതാണ്. ഇന്റേണൽ പൈൽസ് എന്ന് പറയുമ്പോൾ മലദ്വാരത്തിനു ഉള്ളിൽ വെയിനുകൾ വീർത്തിരിക്കുന്ന അവസ്ഥയാണ്. ഇന്റേണൽ വെയിൽസ് ഉള്ള വ്യക്തികൾ ആണെങ്കിൽ അവർക്ക് മലത്തോട് ഒപ്പം രക്തം പോകുന്ന.
അവസ്ഥ ഉണ്ടാകാറുണ്ട്. എക്സ്റ്റേണൽ പൈസ ആണെങ്കിൽ മലദ്വാരത്തിന് താഴെയായിട്ടാണ് ഇത്തരത്തിൽ മൂലക്കുരു കാണുന്നത്. ഇത്തരം അസുഖങ്ങളുടെ പ്രധാന കാരണം എന്ന് പറയുന്നത് മലബന്ധമാണ്. മലം ശരിയായി പോകാതെ വരികയും അത് പോകുവാൻ നാം വളരെയധികം പ്രഷർ കൊടുക്കേണ്ടി വരികയും ചെയ്യുന്നു. അത്തരത്തിൽ പ്രഷർ കൊടുക്കുമ്പോൾഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്.ഇന്ന് ഗർഭിണികൾക്ക് പ്രസവത്തിനുശേഷം ഇത്തരത്തിൽ പൈൽസ്.
വരുന്നതായി കാണുന്നു. അതിനാൽ തന്നെ മലബന്ധം എന്ന പ്രശ്നത്തെ പൂർണമായി ഇല്ലാതാക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള അവസ്ഥകളെ മറികടക്കുന്നതിന് വേണ്ടി ഭക്ഷണത്തിൽ നാരുകൾ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്. അതുവഴി ദഹനം ശരിയായി നടക്കുകയും മലബന്ധം എന്ന അവസ്ഥ ഇല്ലാതാവുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ നല്ല നല്ല എക്സസൈസുകളും പിന്തുടരുകയാണെങ്കിൽ പൈൽസിനെ പൂർണമായി നമ്മുടെ ജീവിതത്തിൽ നിന്ന് മാറ്റാവുന്നതേയുള്ളൂ. തുടർന്ന് വീഡിയോ കാണുക.