വായ്പുണ്ണ് എന്നത് ഓരോരുത്തരെയും കോമൺ ആയി തന്നെ കാണുന്ന ഒരു അവസ്ഥയാണ്. ചെറിയ കുമിളകൾ പോലെ കാണുന്ന അത് വളരെ വേദനാജനകമാണ്. വായിൽ ഉണ്ടാകുന്ന അത്തരം പുണ്ണുകൾ നമ്മുടെ വയറിലും ഉണ്ടാകാം. ഈയൊരു അവസ്ഥയാണ് അൾസർ എന്ന് പറയുന്നത്. ഇത്തരത്തിലുള്ള അൾസർ പ്രധാനമായി ആമാശയത്തിന്റെ ഭിത്തിയിലും ചെറുകുടലിന്റെ ഭിത്തിയിലും ആയിട്ടാണ് കാണാറുള്ളത്. വായ്പ്പുണ്ണ് പോലെ കാണുന്ന ഇത് വളരെ വേദനാജനകമായിട്ടുള്ള ഒരു അവസ്ഥയാണ് ഓരോരുത്തരിലും സൃഷ്ടിക്കുന്നത്.
അൾസർ എന്ന് പറയുന്നത് നമ്മുടെ ദഹന വ്യവസ്ഥയിലെ മുഴുവൻ ഭാഗങ്ങളിലും കാണാൻ ഇടയുള്ള ഒന്നാണെങ്കിലും പ്രധാനമായും ഇത്തരത്തിൽ ആമാശയത്തിലും ചെറുകുടലിലും ആണ് അൾസർ കാണാറുള്ളത്. ഇത്തരമൊരു രോഗം പ്രധാനമായും സ്ത്രീകളെക്കാൾ ഏറെ പുരുഷന്മാരിലാണ് കണ്ടുവരുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം ഉള്ള അസഹ്യം ആയിട്ടുള്ള വയറുവേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇത്തരം ഒരു അവസ്ഥയിൽ ഭക്ഷണം കഴിച്ച ഉടനെ വയറുവേദന ഉണ്ടാകുമെന്നുള്ളതിനാൽ.
ഭക്ഷണം കഴിക്കാൻ വരെ ഇത്തരം രോഗികൾക്ക് പേടിയായിരിക്കും. ഈ വേദന പ്രധാനമായും വയറിന്റെ മുകൾഭാഗത്തായിട്ടാണ് അനുഭവപ്പെടാറുള്ളത്. ഇത്തരം ഒരു അവസ്ഥയിൽ വേദനയ്ക്കൊപ്പം ശർദ്ദിക്കാനുള്ള ടെൻഡൻസിയും വയറു വീർത്തിരിക്കുക വയറ് കനംവയ്ക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണാറുണ്ട്. അതോടൊപ്പം തന്നെ അധികമായിട്ടുള്ള വയർ എരിച്ചിലും ഇത്തരം ഒരു അവസ്ഥയിൽ ഉണ്ടാകുന്നു.
ഇത്തരം അവസ്ഥയിൽ ഒന്ന് ചർദ്ദിച്ചു പോവുകയാണെങ്കിൽ വളരെയധികം ആശ്വാസമാണ് അതുവഴി ഓരോരുത്തർക്കും ലഭിക്കുന്നത്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ അമിതമായിട്ടുള്ള ക്ഷീണവും തളർച്ചയും കൂടാതെ മലത്തിലൂടെയോ ഛർദിയിലൂടെയോ രക്തത്തിന്റെ അംശം കാണുകയും ചെയ്യുകയാണെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.തുടർന്ന് വീഡിയോ കാണുക.