ഇന്ന് മറ്റ് ആരോഗ്യപ്രശ്നങ്ങളെ പോലെ തന്നെ ഓരോ വ്യക്തികളിലും അധികമായി കാണുന്ന ഒന്നാണ് ദന്ത സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ. പല്ലുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രശ്നം അനുഭവിക്കാത്തവരായി നമ്മിൽ ആരും തന്നെ ഉണ്ടാവുകയില്ല. അത്തരത്തിൽ ഒരു പ്രശ്നമാണ് പല്ലുകളിലെ ഗ്യാപ്പ് എന്നത്. ഇതുമൂലം കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം പല്ലുകൾക്ക് ഇടയിൽ കുടുങ്ങിക്കിടക്കുന്നതായി കാണാം.
പിന്നീട് നാം ഓരോരുത്തരും അത് ടൂത്ത് സ്റ്റിക്ക് ഉപയോഗിച്ച് നീക്കം ചെയ്യാറാണ് പതിവ്. പലതരത്തിലുള്ള ഇറച്ചികൾ കഴിക്കുമ്പോഴും പച്ചക്കറികൾ കഴിക്കുമ്പോഴും ഇത്തരത്തിൽ അനുഭവങ്ങൾ നാമോരോരുത്തർക്കും ഉണ്ടാകും. ഇതിനെ കാരണമായ പല്ലുകളിലെ ഗ്യാപ്പിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. എല്ലാ പല്ലുകളും അടുപ്പിച്ചാണ് ഇരിക്കുന്നത്. ഇത്തരത്തിൽ പല്ലുകൾ അടുപ്പിച്ച് ഇരിക്കുന്ന ആ പോയിന്റിനെ കോൺടാക്ട് പോയിന്റ് എന്നാണ് പറയുന്നത്. പൊതുവേ ഇതിനെ ഗ്യാപ്പ് ഒന്നുമില്ല.
എന്നാൽ നാം കഴിക്കുന്ന ഭക്ഷണരീതിയും മറ്റും കാരണം പല്ലുകളിൽ ഗ്യാപ്പ് സൃഷ്ടിക്കപ്പെടുന്നു. ഈ കോൺടാക്ട് പോയിന്റ് നീങ്ങുന്നതിന് കാരണം ആകുന്നത് പല്ലുകൾ പോയി കഴിഞ്ഞതിനുശേഷം പിന്നീട് വളരുമ്പോൾ ഇങ്ങനെ കാണുന്നു. മറ്റൊന്ന് എന്ന് പറയുന്നത് നല്ല കട്ടിയുള്ള ആഹാരങ്ങൾ കടിച്ച ചവയ്ക്കുമ്പോൾ ആണ് ഇത്തരത്തിൽ കോൺടാക്റ്റ് പോയിന്റ് നീങ്ങുന്നത്.
ഇത് കൂടുതലായും പല്ലിന്റെ വളർച്ച കാലഘട്ടത്തിൽ ആണ് കാണുന്നത്. കോൺടാക്ട് പോയിന്റ് അകലുന്നതിന്റെ മറ്റൊരു പ്രശ്നം എന്ന് പറയുന്നത് പല്ലുകളിലെ തേയ്മാനമാണ്. ചിലവർക്ക് പല്ലുകളിലെ തേയ്മാനം അമിതമായി തന്നെ കാണാം. ഇത്തരത്തിൽ പല്ലുകൾക്ക് ഇടയിൽ തേയ്മാനം സംഭവിക്കുമ്പോൾ കോൺടാക്ട് പോയിന്റ് അകലുകയും ഭക്ഷണപദാർത്ഥങ്ങൾ അതിൽ ഇരിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.