ഇത് ജീവിതശൈലി രോഗങ്ങളുടെ കാലമാണ്. രക്തസമ്മർദ്ദം പ്രമേഹം കൊളസ്ട്രോൾ തൈറോയ്ഡ് ആത്തറൈറ്റിസ് പിസിഒഡി എന്നിങ്ങനെ ഒരു അന്ത്യവും ഇല്ലാതെ നീളുകയാണ് ഇത്തരം രോഗങ്ങൾ. ഇത്തരം രോഗങ്ങൾക്ക് മറ്റെല്ലാ രോഗങ്ങളുടേതു പോലെതന്നെ ചികിത്സയും ലഭ്യമാണ്. എന്നാൽ ചികിത്സയ്ക്കൊണ്ടുമാത്രം ഇതിനെ മറികടക്കാൻ സാധിക്കുകയില്ല എന്നുള്ളതാണ് വാസ്തവം. ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരികയാണ് വേണ്ടത്.
അത്തരത്തിൽ ഇന്ന് ഒട്ടനവധി മരണങ്ങളുടെ പിന്നിലുള്ള ഒരു ജീവിതശൈലി രോഗമാണ് പ്രഷർ അഥവാ രക്തസമ്മർദ്ദം. പണ്ടുകാലത്തും ഇത് ഉണ്ടെങ്കിലും ഇന്ന് ഇത് വ്യാപകമായിത്തന്നെ എല്ലാവരിലും കാണുന്നു. കുട്ടികളിൽ പോലും ഇത്തരത്തിൽ അമിതമായിട്ടുള്ള രക്തസമ്മർദം നമുക്ക് കാണാൻ സാധിക്കും. ഹാർട്ട് അറ്റാക്കുകകൾക്കും ഹാർട്ട് ഫെയിലിയറിനും കിഡ്നി ഫെയിലിയറിനും ഇന്നത്തെ കാലത്ത് കാരണമായി കൊണ്ടിരിക്കുന്ന ഒന്നാണ് അമിതമായ രക്തസമ്മർദ്ദം.
ഹൃദയം രക്തം മറ്റ് അവയവങ്ങളിലേക്ക് പമ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദമാണ് ഇത്. ഇത്തരത്തിൽ രക്തസമ്മർദ്ദം അധികമാകുമ്പോൾ പമ്പ് ചെയ്യുന്ന സ്പീഡും കൂടുന്നു. അതിനാൽ തന്നെ ഹൃദയത്തിന് വേഗത്തിൽ പ്രവർത്തിക്കേണ്ടത് ആയിട്ട് വരുന്നു. ഇത് ഹാർട്ടിന്റെ പ്രവർത്തനങ്ങളെ ചുരുക്കുന്ന ഒരു അവസ്ഥയാണ് സൃഷ്ടിക്കുന്നത്.
അതിനാൽ തന്നെ വളരെ നിസ്സാരമായി നാം കരുതുന്ന ഇതിനെ വളരെ കാര്യമായി തന്നെ നാമോരോരുത്തരും എടുക്കേണ്ടതാണ്. ഇന്ന് ബിപിക്ക് അനുയോജ്യമായിട്ടുള്ള പലതരത്തിലുള്ള മരുന്നുകളാണ് ഉള്ളത്. എന്നാൽ ജീവിതശൈലിയും മരുന്നുകളും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകാൻ പറ്റാത്ത സാഹചര്യത്തിൽ ബിപി കുറയ്ക്കാൻ അനുയോജ്യമായിട്ടുള്ള ഒരു മാർഗ്ഗമാണ് ഇതിൽ കാണുന്നത്. ഇത് ആധുനിക ചികിത്സാരീതിയായ ആർ ഡി എൻ ആണ്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam