പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് രോഗങ്ങൾ പലതരത്തിലാണ് ഉള്ളത്. ഇതിൽ നമ്മുടെ ജീവനെ കീഴ്പ്പെടുത്താവുന്ന തരത്തിലുള്ള രോഗങ്ങളും ഉൾപ്പെടുന്നു. ഇതരത്തിലുള്ള രോഗങ്ങളുടെ പ്രധാന കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്. അതിനാൽ തന്നെ ഏതൊരു രോഗവും ഉടലെടുക്കുന്നത് നമ്മുടെ അടുക്കളയിൽ നിന്ന് തന്നെയാണ്. നാം ചെയ്യുന്ന നിസ്സാരമായിട്ടുള്ള.
ചില തെറ്റുകൾ ആകാം നമ്മുടെ ജീവനെ ഭീഷണി ആയേകാവുന്ന രോഗങ്ങൾ ഉടലെടുക്കുന്നത് കാരണമാകുന്നത്. അത്തരത്തിൽ ഒട്ടനവധി മായങ്ങളും കെമിക്കലുകളും അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളാണ് നാമോരോരുത്തരുടെയും ആഹാരത്തിൽ കാണുന്നത്. ഇത്തരത്തിൽ അമിതമായിട്ടുള്ള വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷ്യ പദാർത്ഥങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾ വരെ നേരിടേണ്ടി വരുന്നു.
ഭക്ഷ്യ പദാർത്ഥങ്ങളെ പോലെ തന്നെ ഭക്ഷണങ്ങൾ പാകം ചെയ്യുന്ന പാത്രങ്ങളും നാം ഏറെ ശ്രദ്ധിക്കേണ്ടതാകുന്നു. ഇത്തരം പാത്രങ്ങളിൽ പലവിധത്തിലുള്ള കോട്ടിങ്ങുകളും ഉണ്ടാകും. ഇവ ഉപയോഗിക്കും തോറും തേയ്മാനം വരികയും അതിൽ അടങ്ങിയിട്ടുള്ള ഹെവി മെറ്റൽസ് ഭക്ഷണത്തിലൂടെ നമ്മുടെ അകത്തേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഏറ്റവും പ്രധാനപ്പെട്ടതാണ് നോൺസ്റ്റിക് പാത്രങ്ങളിൽ ഉണ്ടാകുന്ന കോട്ടിങ്ങുകൾ. ഇത്തരം പാത്രങ്ങൾ വർഷങ്ങളായി ഉപയോഗിക്കുമ്പോൾ അവയുടെ കോട്ടിങ് എല്ലാം പോയി അതിലെ ഹെവി മെറ്റൽസ് ആയിരിക്കും നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്.
ഇതും ക്യാൻസറുകളെ വിളിച്ചു വരുത്തുന്നതിന് തുല്യമായിട്ടുള്ള ഒരു കാര്യമാണ്. അതിനാൽ ഭക്ഷണത്തോടൊപ്പം തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളും നാം ഏറെ ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും പ്ലാസ്റ്റിക് പാത്രങ്ങൾ അമിതമായി ഉപയോഗിക്കുന്നവരാണ്. പലതരത്തിലുള്ള പ്ലാസ്റ്റിക് ഉണ്ടെങ്കിലും നല്ല ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് ആണ് ഇത്തരത്തിൽ നാം ഉപയോഗിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.