ഇന്നത്തെ ആഹാരരീതിയും ജീവിതരീതിയിൽ വഴി ഒട്ടനവധി വിറ്റാമിനുകളുടെ അഭാവം നമ്മുടെ ശരീരം നേരിടുന്നു. അത്തരത്തിൽ അഭാവം നേരിടുന്ന ഒന്നാണ് വൈറ്റമിൻ ഡി. വൈറ്റമിൻ ഡി എന്നത് ആഹാരത്തോടൊപ്പം സൂര്യപ്രകാശത്തിലൂടെയും ലഭിക്കുന്ന വിറ്റാമിൻ ആണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുവാനോ അതുപോലെ തന്നെ സൂര്യപ്രകാശം ഏൽക്കുവാനോ ആർക്കും നേരമില്ല.
അതിനാൽ തന്നെ വൈറ്റമിൻ ഡെഫിഷ്യൻസ് ഇന്ന് വളരെയധികം ആയിത്തന്നെ ആളുകളിൽ കാണാറുണ്ട്. ഇത്തരത്തിലുള്ള ഡെഫിഷൻസി ഒട്ടനവധി രോഗങ്ങളാണ് നാം ഓരോരുത്തരിലും സൃഷ്ടിക്കുന്നത്. ഓരോ വ്യക്തികളിലും വൈറ്റമിൻ ഡി യുടെ അളവ് വ്യത്യസ്ത തരത്തിലാണ് വേണ്ടത്. ഇത് പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരുടെ ശരീരത്തിൽ ഉണ്ടാകേണ്ട അളവിൽ വ്യത്യാസം വരുന്നു.
വൈറ്റമിൻ ഡി യുടെ അഭാവത്താൽ നമ്മുടെ ശരീരത്തിൽ അമിതമായിട്ടുള്ള ക്ഷീണവും ഉന്മേഷക്കുറവും ഉണ്ടാകുന്നു. അതുപോലെ തന്നെ ഉറക്കത്തിൽ ഇടവിട്ട് കാലുകളിൽ മസിലുകൾ കയറുന്നതും വൈറ്റമിൻ ഡി യുടെ അഭാവത്താൽ ഉണ്ടാകുന്ന ഒരു വേദനയാണ്. കൂടാതെ ചിലരിൽ പേശി പിടുത്തവും പേശി വേദനയും അനുഭവപ്പെടുന്നതും ഇതിന്റെ അഭാവത്താൽ ആണ്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വിറ്റാമിൻ ഡി യുടെ അഭാവത്താൽ കാൽസ്യം ഡെഫിഷ്യൻസി നേരിടുന്നു.
എന്നുള്ളതിനാലാണ്. ശരീരത്തിൽ വിറ്റാമിൻ ഡി ശരിയായ അളവിൽ ഉണ്ടായാൽ മാത്രമേ കാൽസ്യത്തിനും ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. അമിതമായി മുടികൊഴിച്ചിൽ അനുഭവപ്പെടുന്നതും വിറ്റാമിൻ ഡി യുടെ ഡെഫിഷ്യൻസി മൂലമാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ വൈറ്റമിൻ ഡി ചെക്ക് ചെയ്യേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ ടെസ്റ്റുകൾ ഇന്ന് എല്ലാ ലാബുകളിലും അവൈലബിൾ ആണ്. തുടർന്ന് വീഡിയോ കാണുക.