ഇന്ന് നമ്മുടെ മുടി സംരക്ഷണത്തിന് വിലങ്ങത്തടിയായി ഒട്ടനവധി പ്രശ്നങ്ങളാണ് ഉള്ളത്. മുടികൊഴിച്ചിൽ താരൻ അകാലനര എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് ഓരോ വ്യക്തികളും നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്നത്തെ കാലത്തെ മറ്റൊരു പ്രത്യേകത എന്ന് പറയുമ്പോൾ പണ്ടത്തെ കാലത്ത് അപേക്ഷിച്ച് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ കേശ സംരക്ഷണം ശ്രദ്ധിക്കുന്നവരാണ്. ഇതുതന്നെയാണ് ഇന്ന്.
മുടികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത്. ഇന്ന് കേശ സംരക്ഷണത്തിനു വേണ്ടി നാം പുറമെ നിന്ന് വാങ്ങിക്കുന്ന ഓയിലുകളും ക്രീമുകളും എല്ലാം ഉപയോഗിക്കുകയാണ്.ഇവയിൽ ഉപകാരപ്രദമായിട്ടുള്ള പദാർത്ഥങ്ങളേക്കാൾ കൂടുതലായി കെമിക്കലുകൾ ആണ് അടങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ മുടിയുടെ സംരക്ഷണത്തിനുവേണ്ടി ഉപയോഗിക്കുന്നത് മുടിയുടെ വിനാശത്തിനായി ഭവിക്കുകയാണ് ചെയ്യുന്നത്.
അതിന്റെ ഫലമായി മുടികൊഴിച്ചിലും താരനും അകാലനരയും ഇന്ന് കണ്ടുവരുന്നു. ഇതിൽ മുടികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അകാല നര എന്നത്. നര എന്നത് സർവ്വസാധാരണമാണ്. പ്രായാധിക്യത്തിന്റെ ഒരു ലക്ഷണം കൂടിയാണ് മുടികളിലെ നര. എന്നാൽ ഇന്ന് പ്രായമാകുന്നതിനു മുൻപ് തന്നെ ഇത്തരത്തിൽ നരകൾ പ്രത്യക്ഷപ്പെടുന്നു. പല കാരണത്താൽ ഇത്തരത്തിൽ നരകൾ ഉണ്ടാകുന്നു. അതിൽ ഒന്നായി എന്നു പറയുന്നത് നമ്മുടെ ജീവിതരീതിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ തന്നെയാണ്. മറ്റൊന്ന് അമിതമായിട്ടുള്ള കെമിക്കൽ അടങ്ങിയിട്ടുള്ള കേശ സംരക്ഷണ പ്രോഡക്ടുകൾ ഉപയോഗിക്കുന്നതിലെ ഫലമായിട്ടാണ്.
ഇത്തരത്തിൽ അകാലനരയെ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രൊഡക്ടുകളും ഇന്ന് അവൈലബിൾ ആണ്. എന്നാൽ ഇതിലും കെമിക്കലുകൾ ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ മുടികൾക്ക് ദോഷം ചെയ്യുന്നതോടൊപ്പം തന്നെ നമ്മുടെ ആരോഗ്യത്തിനും ദോഷകരമാണ്. അതിനാൽ അകാലനര എന്ന പ്രശ്നത്തിന് പരിഹാരമാർഗമായി നമുക്ക് വെളുത്തുള്ളിയുടെ തോൽ ഉപയോഗിക്കാവുന്നതാണ്.തുടർന്ന് വീഡിയോ കാണുക.