ഇന്നത്തെ കാലത്ത് ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് കാഴ്ചക്കുറവ് എന്നത്. അവ്യക്തമായ രീതിയിൽ ഓരോ കാര്യങ്ങളും കാണുന്നതിനെയാണ് കാഴ്ചക്കുറവ് എന്ന് പറയുന്നത്. കാഴ്ചക്കുറവിലെ കാരണങ്ങൾ ശരിയായ രീതിയിൽ തിരിച്ചറിഞ്ഞ് അതിനെ ചികിത്സിച്ച് ഭേദമാക്കിയാൽ കാഴ്ചശക്തി പൂർണമായും നമുക്ക് തിരിച്ചു പ്രാപിക്കാവുന്നതാണ്. ഇന്നത്തെ കാലത്ത് കാഴ്ച ശക്തി കുറയുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് തിമിരമാണ്.
പൊതുവേ പ്രായമായവർക്കാണ് ഇത്തരത്തിൽ കണ്ണിനെ തിമിരം ബാധിക്കാറുള്ളത്. നമ്മുടെ ചുറ്റുപാടും ഇത്തരത്തിൽ തിമിര ബാധിതരെ നമുക്ക് കാണാവുന്നതാണ്. അത്രമേൽ വളർന്നിരിക്കുകയാണ് തിമിരം ബാധിക്കുന്നവരുടെ എണ്ണം. പ്രായാധിക്യത്തെ പോലെ തന്നെ കണ്ണിലുണ്ടാകുന്ന ക്ഷതങ്ങളും തിമിരത്തിന് കാരണമാകാറുണ്ട്. അതുപോലെതന്നെ കണ്ണിലെ അണുബാധയും ദീർഘകാലം ഉള്ള സ്റ്റിറോയിഡുകളുടെ ഉപയോഗവും തിമിരത്തിന്റെ കാരണങ്ങളാണ്. ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് കാഴ്ചക്കുറവ് തന്നെയാണ്.
ആകെ മൊത്തം മഞ്ഞുമൂടിയ പോലെ ഓരോന്നും കാണുന്ന അവസ്ഥയാണ് ഇത്. അതോടൊപ്പം തന്നെ ദൂരക്കാഴ്ച മങ്ങി വരുന്നതായി കാണുന്നു. മൊത്തത്തിൽ പുക മൂടിയത് പോലെയുള്ള വീക്ഷണമാണ് ആദ്യം കാണുന്ന ലക്ഷണം. കാഴ്ച വാങ്ങുന്നത് പോലെ തന്നെ അടുത്തുള്ള കാഴ്ച തെളിഞ്ഞു നിൽക്കുന്നതും ഇതിന്റെ ഒരു ലക്ഷണമാണ്. ഇതരത്തിലുള്ള നീർക്കെട്ടുകൾ കണ്ണിനുള്ള ചുവപ്പ് വേദനയോ ഒന്നും തന്നെ ഈ ഒരു സിറ്റുവേഷനിൽ ഉണ്ടാകാറില്ല.
അതോടൊപ്പം നിറങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തതും ഇതിന്റെ ഒരു ലക്ഷണമാണ്. അതിനെ പ്രതിരോധിക്കുന്നതിനുള്ള ഒരു പ്രതിരോധ മാർഗം എന്ന് പറയുന്നത് ശസ്ത്രക്രിയ മാത്രമാണ്. ശസ്ത്രക്രിയയുടെ ഓരോ വ്യക്തികളെയും തിമിരം നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. അതുവഴി അവർക്ക് പൂർവ്വ കാഴ്ച ശക്തി തിരിച്ചുകിട്ടുന്നു. തുടർന്ന് വീഡിയോ കാണുക.