കിടക്കുമ്പോഴും വിശ്രമിക്കുമ്പോഴും വയറ്റിൽ എവിടെയെങ്കിലും മുഴകൾ രൂപപ്പെടുന്നത് കാണാറുണ്ടോ ? ഇതിനെ ആരും നിസ്സാരമായി തള്ളിക്കളയരുതേ.

ഇന്ന് പൊതുവേ കോമൺ ആയി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഹെർണിയ എന്നത്. കുട്ടികളിലും മുതിർന്നവരും ഇത്തരത്തിൽ ഹെർണിയകൾ കാണാം. ഇത് പ്രധാനമായും വയറിലാണ് കാണാറുള്ളത്. നമ്മുടെ ദഹന വ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കുടൽ. നാം കഴിക്കുന്ന ആഹാരത്തിൽനിന്ന് പോഷകങ്ങളെ വലിച്ചെടുക്കുന്ന അവയവമാണ് കുടൽ. പല കാരണത്താൽ ഈ കുടൽ പുറത്തേക്ക് തള്ളി വരുന്നതായി കാണാം. ഇത്തരത്തിൽ അസാധാരണമായ വിധം കുടൽ നീണ്ടുനിൽക്കുന്നതിനെയാണ് ഹെർണിയ എന്ന് പറയുന്നത്.

ഇത്തരത്തിലുള്ള ഹെർണിയകൾ കൂടുതലായി പുരുഷന്മാരിലാണ് കാണാറുള്ളത്. ചില കുട്ടികളിൽ ജനിക്കുമ്പോൾ മുതലേ ഇത്തരത്തിൽ ഹെർണിയകൾ കാണാറുണ്ട്. അതോടൊപ്പം തന്നെ പൊക്കിളിനടുത്തും തുടയിലിനടുത്തും ഹെർണിയകൾ കാണാറുണ്ട്. കൂടാതെ വയറു സംബന്ധം ആയിട്ടുള്ള ഓപ്പറേഷനുകൾ കഴിഞ്ഞ ഭാഗത്തേക്ക് തള്ളി നിൽക്കുന്ന ഹെർണിയകളും കാണാറുണ്ട്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വയറിന്റെ സമ്മർദ്ദം വർദ്ധിക്കുന്നതാണ്.

ഇത് ചുമ മലബന്ധം മൂത്ര സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ മറ്റ് കഠിനാധ്വാനമുള്ള ആക്ടിവിറ്റികൾ ചെയ്യുന്നത് വഴിയോ ഇത്തരത്തിൽ ഉണ്ടാകാം. ഇത് നാം കിടക്കുമ്പോഴും വിശ്രമിക്കുമ്പോഴും പുറത്തേക്ക് തള്ളി വരുന്നതായി നമുക്ക് കാണാവുന്നതാണ്. ഇത്തരത്തിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന മുഴകളാണ് ഇത്. ചിലവർക്ക് ഒരുതരത്തിലുള്ള വേദനയോ മറ്റു ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടാകാറില്ല.

എന്നാൽ ചിലവർക്ക് ഇത് ആന്തരികമായി ചില തടസ്സങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇവർക്ക് അടിവയർ വേദന ഇതുമൂലം ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഏതു വിധത്തിലുള്ള ഹെർണിയകൾക്കും വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള ഹെർണിയകൾ ശസ്ത്രക്രിയയിലൂടെയാണ് പുറന്തള്ളപ്പെടാറുള്ളത്. ഇത് മരുന്നുകൾ കൊണ്ട് ചികിത്സിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരത്തിൽ ശസ്ത്രക്രിയകൾ ചെയ്യേണ്ടി വരുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *