ഇന്ന് നാം ജീവിക്കുന്നത് പുതുമകൾ ഏറെയുള്ള ലോകത്താണ്. പണ്ടുകാലത്ത് അപേക്ഷിച്ച് ഒട്ടനവധി മാറ്റങ്ങളാണ് ഇന്ന് കണ്ടുവരുന്നത്. വീടുകളിലും മറ്റും മാറ്റങ്ങൾ കാണാൻ സാധിക്കും. പണ്ടുകാലത്ത് വീടുകൾക്ക് പുറകിൽ ആയി കണ്ടിരുന്ന ബാത്റൂമുകൾ ഇന്ന് അറ്റാച്ച്ഡ് ആയി കാണുന്ന സ്ഥിതിയാണുള്ളത്. ഉപയോഗിക്കുന്നതിന് കൂടുതൽ സൗകര്യമായി കൊണ്ടാണ് ഇത്തരത്തിൽ ബാത്റൂമുകൾ പണിയുന്നത്.
വാസ്തുപ്രകാരം തന്നെയാണ് ഇത്തരം ബാത്റൂമുകൾ ഒട്ടുമിക്ക ആളുകളും നിർമിക്കാറുള്ളത്. എന്നാൽ വാസ്തു നോക്കിയാലും ഇല്ലെങ്കിലും ഇത്തരത്തിൽ ബാത്റൂമുകൾ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ ദോഷങ്ങൾ ആയിരിക്കും നമുക്ക് ഉണ്ടായിരിക്കുക. നമ്മുടെ വീടുകളിൽ നെഗറ്റീവ് എനർജിയുടെ ഒരു കലവറ എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് ബാത്റൂമുകൾ.
വീടുകളിൽ ഏറ്റവും അധികം വേസ്റ്റ് ഉണ്ടാകുന്ന സ്ഥലം ഇതായതിനാൽ തന്നെ അവിടെ നെഗറ്റീവ് എനർജി ആയിരിക്കും ഉണ്ടായിരിക്കുക. അതിനാൽ തന്നെ സ്ഥാനം നോക്കി സ്ഥാപിക്കുകയും അതിനെ ശരിയായ രീതിയിൽ ശ്രദ്ധിക്കുകയും വേണം. അത്തരത്തിൽ ഏതൊരു ബാത്റൂമും നിൽക്കാൻ പാടില്ലാത്ത ചില ദിശകൾ ഉണ്ട്. വീടിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് ബാത്റൂം സ്ഥിതി ചെയ്യുന്നതെങ്കിൽ അത് വീടിനെ ദോഷമായി വരും.
അതുപോലെതന്നെ വടക്ക് ഭാഗത്ത് വീടിന്റെ തെക്ക് കിഴക്ക് ദിശയിൽ കന്നിമൂല എന്നിവിടങ്ങളിൽ ഒരു കാരണവശാലും ബാത്റൂമുകൾ നിർമ്മിക്കാൻ പാടില്ല. തെക്ക് കിഴക്ക് ദിശ ലക്ഷ്മിദേവി വീടുകളിലേക്ക് വരുന്ന ദിശ ആയതിനാലും വടക്കുഭാഗം കുബേര ദിശയായതിനാലും ഈ സ്ഥാനങ്ങളിൽ ഒരു കാരണവശാലും ബാത്റൂമുകൾ നിർമ്മിക്കാൻ പാടില്ല. അത്തരത്തിൽ ഈ സ്ഥാനങ്ങളിൽ ബാത്റൂമുകൾ ഉള്ള വീടുകൾ ആണെങ്കിൽ വലിയ ദോഷമാണ് ഇതുമൂലം അവർക്കുണ്ടായിരിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.