നമ്മുടെ നിത്യജീവിതത്തിൽ നാം വല്ലപ്പോഴും ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ് ഉണക്കമുന്തിരി. ഡ്രൈ ഫ്രൂട്ട്സ് ആണ് ഈ ഉണക്കമുന്തിരി. നാം ഇത് മധുര പലഹാരങ്ങൾ ആണ് കൂടുതലും ആയും പൊതുവെ ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത് നാം ദിവസവും ഉപയോഗിക്കേണ്ട ഒട്ടനവധി ഔഷധങ്ങൾ ഉള്ള ഒന്നാണ്. ഇത് നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു മാർഗമാണ്. അതുവഴി ഹീമോഗ്ലോബിൻ വർദ്ധിക്കുകയും വിളർച്ച പോലുള്ള രോഗാവസ്ഥകളെ തടയാനും സാധിക്കും.
കൂടാതെ നിത്യവും ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് സാധിക്കും. അതുവഴി നമുക്കുണ്ടാകുന്ന എല്ലാത്തരത്തിലുള്ള രോഗാവസ്ഥകളെയും മറികടക്കാനാവും. കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഉണക്കമുന്തിരി നാം ഉപയോഗിക്കാറുണ്ട്. പൊതുവേ ഇത്തരം പ്രശ്നങ്ങൾക്ക് ഉണക്കമുന്തിരി ഇട്ട വെള്ളമാണ് കുടിക്കാനുള്ളത്.
ഇതുവഴി ദഹനം പൂർത്തിയാവുകയും അതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ പൂർണമായിത്തന്നെ നീങ്ങുകയും ചെയ്യും. കൂടാതെ കുട്ടികൾക്ക് ശരിയായ പോഷണം ശരീരത്തിൽ എത്തിച് ശരീരഭാരം ഉയർത്തുന്നതിന് ഉണക്കമുന്തിരി വളരെ നല്ലതാണ്. ഇത്തരത്തിൽ ധാരാളം ഗുണങ്ങളുള്ള ഉണക്കമുന്തിരി ഉപയോഗിച്ചിട്ടുള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഡ്രിങ്കാണ് ഇത്. ഇതിൽ യാതൊരു തരത്തിലുള്ള കെമിക്കലുകളോ മായങ്ങളോ ഒന്നും തന്നെയില്ല.
അതിനാൽ തന്നെ ഇത് ശരീരത്തിന് ഒരു തരത്തിലുള്ള ഹാനികരണങ്ങളും വരുത്തി വയ്ക്കുന്നില്ല. ഇത് തയ്യാറാക്കുന്നതിന് നല്ല ഉണക്കമുന്തിരി തെരഞ്ഞെടുക്കേണ്ടതാണ്. വെള്ളത്തിൽ ഉണക്കമുന്തിരിയും ഏലക്കായയും ഗ്രാമ്പുവും എല്ലാമിറ്റഡ് നല്ലവണ്ണം തിളപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് ദിവസവും കഴിക്കുന്നത് വഴി രോഗപ്രതിരോധശേഷി വർദ്ധിക്കുകയും രക്തോട്ടം സുഖകരമാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.