ചെറിയ വീഴ്ചകൾ പോലും എല്ലുകളിൽ പൊട്ടലുകൾ ഉണ്ടാക്കുന്നുണ്ടോ? ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി കാണരുതേ.

ശാരീരിക പ്രവർത്തനത്തിന് ഓരോ അവയവത്തിന്റെ പ്രവർത്തനങ്ങളും അത്യാവശ്യമാണ്. അത്തരത്തിൽ ഏറ്റവും അധികം ആവശ്യമായിട്ടുള്ള ഒന്നാണ് എല്ലുകളുടെ ബലം. നമ്മുടെ ശരീരം താങ്ങി നിർത്തുന്നത് തന്നെ ഈ എല്ലുകളാണ്. അതിനാൽ തന്നെ ഇതിനുണ്ടാകുന്ന ബലക്കുറവ് നമ്മുടെ ശരീരത്തെ മൊത്തത്തിൽ ബാധിക്കുന്നു. എല്ലുകൾ ബലം കുറഞ്ഞ ശോഷിക്കുമ്പോൾ അത് ശരീരത്തിന്റെ തളർച്ചയിൽ വരെ എത്തുന്നു.

അതിനാൽ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ് എല്ലുകളിലെ ബലക്കുറവ്. ഇന്ന് ഒട്ടനവധി ആളുകളാണ് ഇത്തരത്തിലുള്ള രോഗാവസ്ഥകൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ എല്ലുകൾക്ക് ബലക്കുറവ് ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ എല്ലുകൾക്ക് ചതവ് മുറിവോ അത് അല്ലെങ്കിൽ പൊട്ടലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രായമാകുമ്പോഴാണ് ഒട്ടുമിക്ക ആളുകളിലും എല്ലുകളിലെ ബലക്കുറവ് കാണുന്നത്.

അതിനാൽ തന്നെ എല്ലുകൾക്ക് പോഷണം നൽകേണ്ടത് അനിവാര്യമാണ്. 30 വയസ്സ് ആകുമ്പോൾ തൊട്ടാണ് എല്ലുകളിൽ ബലക്ഷയം കണ്ടുവരുന്നത്. അതിനാൽ ഇതിനെ ചികിത്സിച്ച് മാറ്റുന്നതിനേക്കാൾ ഉത്തമം അതിനു മുൻപ് തന്നെ എല്ലുകൾക്ക് ബലം കൊടുക്കുന്നതിന് ആവശ്യമായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ്. 30 കൾക്ക് ശേഷം വരുന്ന ഈ എല്ലുകളുടെ ബലക്ഷ്യത്തിന് 30 ന് മുൻപ് തന്നെ നാം പ്രിവൻഷൻ എന്ന രീതിയിൽ അതിനെ പോഷകങ്ങൾ നല്ല രീതിയിൽ നൽകേണ്ടത് അനിവാര്യമാണ്.

ഇത്തരത്തിൽ നല്ല പോഷണം ഉള്ള എല്ലുകൾക്കേ പ്രായാധിക്യത്തിൽ അത് നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. പല കാരണങ്ങളാൽ ഇത്തരത്തിൽ ബലക്ഷയം ഉണ്ടാകാറുണ്ട്. അതിൽ ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഹോർമോണുകളുടെ വേരിയേഷൻ തന്നെയാണ്. സ്ത്രീകളിൽ പൊതുവേ ആർത്തവവിരാമത്തിനുശേഷം സ്ത്രീ ഹോർമോണുകൾ കുറയുകയും അതുമൂലം എല്ലുകളിലെ ബലക്ഷയം എന്ന അവസ്ഥ ഉടലെടുക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *