ജീവിതരീതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മൂലം ഒട്ടനവധി രോഗാവസ്ഥകൾ ഉടലെടുക്കുന്ന കാലഘട്ടങ്ങളിൽ ആണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ജീവിതശൈലി രോഗങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. വെരിക്കോസ് വെയിൻ എന്നത് കാലുകളെയാണ് ബാധിക്കുന്നത്. ഒട്ടനവധി ആളുകളാണ് ഇത് മൂലം അസ്വസ്ഥതകൾ അനുഭവിക്കുന്നത്.
ഭക്ഷണരീതിയിലും ജീവിതരീതിയിലും മാറ്റങ്ങൾ കൊണ്ടുവന്നാൽ ഒരു പരിധിവരെ നമുക്ക് ഇത്തരം രോഗാവസ്ഥകളിൽ നിന്ന് മോചനം പ്രാപിക്കാവുന്നതാണ്. ഇതിന്റെ പ്രധാന ലക്ഷണമായി കാണുന്നത് കാലുകളിലെ തടിച്ചു വീർത്ത ഞരമ്പുകൾ ആണ്. എന്നാൽ ഇത് മാത്രമല്ല ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത്. ഇത് ശരീരത്തിൽ പല രീതിയിലുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അവയിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് തടിച്ചു വീർത്ത ഞരമ്പുകൾ തന്നെയാണ്. അടുത്ത സ്റ്റേജിൽ എത്തുമ്പോൾ ഇത് കാലിലെ കടച്ചിൽ വേദന എന്ന അവസ്ഥയിലേക്ക് മാറും.
ഇത് വേദനാജനകമായ ഒരു അവസ്ഥയാണ്. ഈ അവസ്ഥ നിൽക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും തോന്നുന്നു. അതിനാൽ തന്നെ എപ്പോഴും കിടക്കണം എന്നൊരു തോന്നൽ നമ്മിൽ ഉണ്ടാക്കുന്നു. ഇത് അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ വേദനയോട് ഒപ്പം തന്നെ കാലുകളിൽ നീരും കാണപ്പെടുന്നു. ഇത്തരത്തിൽ എപ്പോഴും കാലുകളിൽ നീരുകൾ കാണണമെന്നില്ല. രാവിലെ എണീക്കുമ്പോൾ നീരുകൾ കാണാതിരിക്കുകയും.
പിന്നീട് വൈകുന്നേരം ആവുമ്പോഴേക്കും നീരുകൾ പ്രത്യക്ഷമാവുകയും ചെയ്യാറാണ് ഈ ഒരു അവസ്ഥയിൽ പതിവ്. ഇത് അടുത്തഘട്ടങ്ങളിലേക്ക് എത്തുമ്പോൾ കാലുകളിൽ പാടുകൾ കണ്ടുവരുന്നു. ഇത് കാലുകളിൽ കറുത്ത നിറത്തിലുള്ള പാടുകൾ കാണപ്പെടുകയും അതോടൊപ്പം തന്നെ അത് മറ്റു കാലിന്റെ ഭാഗത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.