നിങ്ങളുടെ ബ്രസ്റ്റുകളിൽ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ഇതിനെ നിസ്സാരമായി കാണരുതേ.

ഇന്നത്തെ കാലഘട്ടത്തിൽ രോഗങ്ങൾ ശരീരത്തിലേക്ക് കടന്നു കൂടുന്നത് നാം അറിയാറില്ല. രോഗങ്ങൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോഴാണ് നാം അതിനെ തിരിച്ചറിയാറുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ ഓരോ രോഗവും മറ്റ് അവയവങ്ങളിലേക്ക് ബാധിക്കുകയും ജീവൻ തന്നെ കാർന്നു തിന്നുകയും ചെയ്യുന്നു. അത്തരത്തിൽ നാം ഓരോരുത്തരുടെയും മരണത്തിന് ഇന്ന് ഏറ്റവും കൂടുതൽ കാരണമാകുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ.

ശരീരത്തിലെ കോശങ്ങളുടെ അമിതമായ വളർച്ചയാണ് ക്യാൻസർ എന്നത്. ഈ ക്യാൻസറുകൾ ശരീരത്തിലെ പല ഭാഗത്തായി കാണാം. ഇത് ശരിയായി നേരത്തെ തന്നെ തിരിച്ചറിയുകയാണെങ്കിൽ മുക്തി വളരെ പെട്ടെന്ന് തന്നെ നമുക്ക് നേടാം. എന്നാൽ ഒട്ടുമിക്ക ആളുകളുടെ മരണത്തിന് ഇത് കാരണമാകുന്നത് ഇത് തിരിച്ചറിയാനുള്ള വൈകിപ്പിക്കൽ ആണ്. അത്തരത്തിൽ സ്ത്രീകളിൽ മരണത്തിന് കാരണമാക്കുന്ന ഒരു ക്യാൻസറാണ് ബ്രസ്റ്റ് ക്യാൻസർ.

സ്ത്രീകളുടെ സ്തനങ്ങളിൽ ഉണ്ടാകുന്ന അമിത കോശ വളർച്ചയാണ് ഇത്. ഇതിന്റെ പ്രധാന ലക്ഷണം എന്നത് സ്തനങ്ങളിൽ ഉണ്ടാകുന്ന മുഴകൾ തന്നെയാണ്. അതിനാൽ തന്നെ സ്തനങ്ങളിൽ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും നാം തിരിച്ചറിയേണ്ടതാണ്. ഇത്തരത്തിൽ ലക്ഷണങ്ങൾ കാണുന്നതിനു മുൻപ് തന്നെ ബ്രസ്റ്റ് ക്യാൻസർ ഉണ്ടോ എന്ന് നമുക്ക് കണ്ടുപിടിക്കുന്നതിനുള്ള മാർഗങ്ങളാണ് ഇതിൽ പറയുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്വയം തിരിച്ചറിയൽ ആണ്.

ഏതൊരു വ്യക്തിക്ക് ആണോ ബ്രസ്റ്റ് ക്യാൻസർ ഉണ്ടാകുന്നത് ആ വ്യക്തിയാണ് ഇത് തിരിച്ചറിയേണ്ടത്. അതിനായി ഇടവിട്ടിട്ട് സ്തനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിക്കുകയാണ് വേണ്ടത്. ഇത്തരം കാര്യങ്ങൾക്കായി ഓരോ സ്ത്രീകളും ആർത്തവം കഴിഞ്ഞു വരുന്ന സമയങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. ഇത്തരത്തിൽ ഇടവിട്ട് ശരിയായി നിരീക്ഷിക്കുന്നത് വഴി ബ്രസ്റ്റിൽ ഉണ്ടാകുന്ന മാറ്റങ്ങളെ തിരിച്ചറിയാനും അവയ്ക്ക് ചികിത്സ നേടാനും സാധിക്കും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *