പണ്ടുകാലം മുതലേ നാം ഏവരെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പനി. ഇത് ഒരു രോഗാവസ്ഥ മാത്രമല്ല രോഗലക്ഷണം കൂടിയാണ്. കൂടാതെ ഇത് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു പകർച്ചവ്യാധി കൂടിയാണ്. പ്രധാനമായും കുട്ടികളെയാണ് ഇത് ബാധിക്കാറുള്ളത്. കുട്ടികളിൽ തുടർച്ചയായി ഇത്തരത്തിൽ പനി കഫക്കെട്ട് ജലദോഷം മൂക്കടപ്പ് എന്നിവ കണ്ടുവരുന്നു. ഇത് നാം മരുന്നുകൾ കൊടുത്താലും പിന്നെയും കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.
ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി പവറിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആണ്. ഇമ്മ്യൂണിറ്റി കുറഞ്ഞാലും കൂടിയാലും ഇത്തരത്തിൽ വിട്ടു മാറാത്ത രോഗാവസ്ഥകൾ ഉണ്ടാവുന്നു. കൂടാതെ മറ്റൊരു ഘടകം എന്ന് പറയുന്നത് കാലാവസ്ഥയാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ രോഗാവസ്ഥകൾ കൂടുന്നതിന് പറയുന്നതിനും കാരണമാകുന്നു. ഇത്തരത്തിലുള്ള അവസ്ഥകളെ ഒഴിവാക്കുന്നതിന് വേണ്ടിയും.
നാം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി സംവിധാനത്തെ ഉയർത്തേണ്ടത് ആയിട്ടുണ്ട്. അതിനായി രോകപ്രദിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കുക എന്നുള്ളതാണ് ആദ്യത്തെ പോംവഴി. ഇത് നമുക്ക് ഒന്നെങ്കിൽ മെഡിക്കേഷൻ ആയോ അല്ലെങ്കിൽ ഭക്ഷണപദാർത്ഥങ്ങളുടെയോ ഉൾപ്പെടുത്താവുന്നതാണ്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ അത്യാവശ്യമായിട്ടുള്ളതാണ് വൈറ്റമിൻസ്. അതിൽ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കാൻ കഴിവുള്ള ഒരു വൈറ്റമിനാണ് വൈറ്റമിൻ ഡി.
വൈറ്റമിൻ ഡിയുടെ അഭാവത്താൽ ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയയുടെ കടന്നുകയറ്റം വഴി അത് നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുന്നു. ഈ വൈറ്റമിൻ സൂര്യപ്രകാശത്തിലൂടെയാണ് ഏറ്റവും അധികം നമുക്ക് ലഭിക്കുന്നത്. അതിനാൽ തന്നെ ഇതിന്റെ അഭാവം നികത്തുന്നതിനായി ഓരോരുത്തരും വെളുപ്പാൻകാലത്ത് ഇളം വെയില് കൊള്ളേണ്ടത് അത്യാവശ്യമാണ്. ഇത്തരം മാർഗങ്ങളിലൂടെയും വൈറ്റമിൻ ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗപ്രതിരോധശേഷി കുറവിനെ മറികടക്കാനാകും. തുടർന്ന് വീഡിയോ കാണുക.