ശരീരഭാരം കുറയ്ക്കാൻ ഇത്തരം കാര്യങ്ങൾ ശീലമാക്കൂ. ഇത് ആരും അറിയാതെ പോകരുതേ…| To lose weight

To lose weight : ഇന്ന് കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ് അമിതവണ്ണം. ശരീരഭാരം കൂടിയ അവസ്ഥയാണ് ഇത്. ശരീരഭാരം കൂടുതലാണോ കുറവാണോ എന്ന് നിശ്ചയിക്കുന്നത് നമ്മുടെ ഉയരത്തിനെകൂടി അടിസ്ഥാനമാക്കിയാണ്. ഇത്തരത്തിൽ ശരീരഭാരം കൂടുതലുള്ളവരിൽ ഒട്ടനവധി അസ്വസ്ഥതകൾ ഉണ്ടാകുന്നു. ഇവർക്ക് നടക്കുമ്പോൾ അധികമായി കിതപ്പുണ്ടാവുകയും ശ്വാസംമുട്ട് ഉണ്ടാവുകയും അധിക ദൂരം നടക്കാൻ പറ്റാതെയും വരുന്നു.

ഈ അമിതവണ്ണം ജീവിതശൈലി രോഗങ്ങളെ നമ്മുടെ ജീവിതത്തിലേക്ക് വിളിച്ചു വരുത്തുന്നതിന് കാരണമായേക്കാവുന്നതാണ്. ശരീരത്തിൽ കൊഴുപ്പ് അമിതമായി കൂടുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. അതിനാൽ തന്നെ അമിതവണ്ണം കൊളസ്ട്രോൾ ഷുഗർ പ്രഷർ തൈറോയ്ഡ് തുടങ്ങി ഒട്ടനവധി രോഗാവസ്ഥകൾ ഉടലെടുക്കുന്നതിന് കാരണമാകുന്നു. കൂടാതെ നല്ലൊരു ബോഡി ഷേമിങ്ങും ഇവർ നേരിടുന്ന ഒരു പ്രശ്നമാണ്. അമിത വണ്ണത്തിനെ മറ്റൊരു കാരണം എന്നു പറയുന്നത് ശരീരത്തിലുള്ള രോഗാവസ്ഥകളാണ്.

ഹൈപ്പോ തൈറോയിഡ് പിസിഒഡി തുടങ്ങിയ രോഗാവസ്ഥകൾ ഉള്ളവർക്ക് ഇത്തരത്തിൽ അമിതവണ്ണം ഉണ്ടാകുന്നു. അതിനാൽ തന്നെ അമിതവണ്ണം കുറയ്ക്കേണ്ടത് അനിവാര്യം തന്നെയാണ്. അതുവഴി നമ്മുടെ ശരീരത്തിൽ നിന്ന് ഒട്ടനവധി രോഗാവസ്ഥകളെ നമുക്ക് നീക്കം ചെയ്യാൻ ആകും. അമിതവണ്ണത്തെ നീക്കം ചെയ്യുന്നതിനെ പ്രധാനമായി നാം ചെയ്യേണ്ടത് നല്ലൊരു ഡയറ്റ് പ്ലാൻ ഫോളോ ചെയ്യുകയും വ്യായാമ ശീലം ഉറപ്പുവരുത്തുകയും ആണ്.

ഡയറ്റ് എന്ന് പറയുമ്പോൾ കൊഴുപ്പ് ഷുഗർ വറുത്തത് പൊരിച്ചത് എന്നിവ പൂർണമായും ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ മദ്യപാനം പുകവലി എന്നിവയും ഒഴിവാക്കേണ്ടത് അനിവാര്യമാണ്. അതുപോലെതന്നെ ഫൈബർ അടങ്ങിയിട്ടുള്ള പോഷകാഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം. കൂടാതെ ദിവസത്തിൽ 45 മിനിറ്റിൽ കുറയാത്ത എല്ലാ മസിലുകളെ ഇളക്കുന്ന രീതിയിലുള്ള വ്യായാമം ശീലിക്കേണ്ടതും അത്യാവശ്യമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *