ദാമ്പത്യ ജീവിതം സന്തോഷപ്രദമാക്കാൻ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| Health Tips Malayalam

Health Tips Malayalam : സ്നേഹത്താൽ നിറഞ്ഞതായിരിക്കണം ഒരു കുടുംബം. ഇന്ന് നമ്മുടെ കുടുംബങ്ങളിൽ നിന്ന് ഇത്തരം ഉള്ള പരസ്പര സ്നേഹവും ഐക്യവും എല്ലാം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രധാന കാരണം എന്ന് പറയുന്നത് തന്നെ ഭാര്യ ഭർത്ത്യ ബന്ധത്തിൽ ഉള്ള ഏറ്റക്കുറച്ചിലുകളാണ്. ഇത്തരത്തിൽ കുടുംബങ്ങളിൽ ഉണ്ടാകുന്ന പരസ്പര ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കുറവുമൂലം അവിടെ വഴക്കുകളും പിണക്കങ്ങളും മാത്രമാണ്.

ഉണ്ടാകുന്നത്. ഇത് ആ കുടുംബത്തിന്റെ തന്നെ ആരോഗ്യത്തെ ബാധിക്കുകയാണ്. ഇന്ന് നമ്മൾ ചുറ്റുപാട് നോക്കിയാൽ നമുക്ക് ഒട്ടനവധി ഇത്തരത്തിലുള്ള കുടുംബങ്ങളെ കാണാം. ഒരു പങ്കാളിയുടെ അല്ലെങ്കിൽ വ്യക്തിയുടെ സ്വഭാവ സവിശേഷതകളെ ആശ്രയിച്ചാണ് ആ വീട് മുന്നോട്ട് പോകുന്നത്. ഇത്തരത്തിൽ ഓരോ വ്യക്തിയുടെയും സ്വഭാവങ്ങൾ ഉടലെടുക്കുന്നത് അവരുടെ ചെറുപ്പകാലം മുതലാണ്. ചെറുപ്പത്തിൽ അവരെ കെയർ ചെയ്യുന്നവരുടെ സ്വഭാവത്തിന് ഏകദേശം സാമ്യത്തിൽ ആയിരിക്കും അവരുടെ സ്വഭാവം.

അവരുടെ ജീവിതത്തിൽ ചെറുപ്പകാലം മുതലേ എന്തെങ്കിലും വഴക്കുകളോ മാനസികമായ സമ്മർദ്ദമോ ഫിസിക്കൽ അബ്യൂസോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അവരുടെ ഭാവിയെ കൂടി ബാധിക്കും. അവരുടെ സ്വഭാവം ഇത്തരം സാഹചര്യങ്ങളിൽ കൂടിയാണ് ഉടലെടുത്തു വരുന്നത്. അതിനാൽ തന്നെ അവൻ നല്ല രീതിയിൽ വളരുന്നവരാണെങ്കിൽ അവർ വലുതാകുമ്പോഴും അവരെ സ്വഭാവത്തിൽ ആ പോസിറ്റീവിറ്റി നമുക്ക് കാണാൻ സാധിക്കും.

അവർ ശരിയല്ലാത്ത സാഹചര്യങ്ങളിൽ ആണ് ജീവിച്ചിരുന്നതെങ്കിൽ അവരുടെ സ്വഭാവത്തെ ഇത് ബാധിക്കും. അവർക്ക് എന്തിനോടും ഏതിനോടും വിമുഖതയായി രിക്കും. അതുപോലെതന്നെ ജീവിതം ഒറ്റയ്ക്ക് ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പങ്കാളി കയറി വരികയും പിന്നെ ഒരു പിന്നീട് ഒരു കുഞ്ഞു ഉണ്ടാവുകയും തുടർന്ന് മറ്റ് ബാധ്യതകൾ ജീവിതത്തിൽ വരുന്നത് മൂലം സ്ട്രെസ് ഉണ്ടാവുകയും ചെയ്യുന്നു. ഇതും ഭാര്യ ഭർതൃ ബന്ധത്തിൽ വിള്ളലുകളും അസ്വാരസ്യങ്ങളും ഉണ്ടാക്കുന്നതിനെ കാരണമായവ തന്നെയാണ്.തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *