Kidney stone treatment : ഇന്ന് ഏറ്റവും അധികം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. പുരുഷന്മാരിൽ ആണ് ഏറ്റവും അധികം കിഡ്നി സ്റ്റോൺ കാണപ്പെടുന്നത്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ തന്നെ നമുക്ക് വിലനായി തീരുന്ന ഒരു രോഗാവസ്ഥയാണ് ഇത് . നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലൂടെ ധാതുലവണങ്ങൾ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു. ഇത്തരത്തിലുള്ളവ അധികമായി നമ്മുടെ വൃക്കകളിൽ അടിഞ്ഞുകൂടി ഒരു ക്രിസ്റ്റൽ രൂപപ്പെടുന്നു.
ഈ ക്രിസ്റ്റലുകൾ മൂത്രക്കല്ലായി രൂപപ്പെടുന്നു. അസഹ്യമായ വേദനയാണ് ഇത് മൂലം ഓരോരുത്തർക്കും അനുഭവപ്പെടുന്നത്. ചിലരിൽ ഇത് വയറുവേദനയും നടുവേദനയും ആയും മൂത്രം പോകുമ്പോഴുള്ള ബുദ്ധിമുട്ടായും കാണപ്പെടാറുണ്ട്. ഇത്തരം ക്രിസ്റ്റലുകൾ അധികമായി രൂപപ്പെടുകയാണെങ്കിൽ അത് മറ്റു പല രോഗാവസ്ഥകളിലേക്ക് നയിക്കും. ഇതിന്റെ വലുപ്പം ചെറുത് മുതൽ വലുത് വരെയാകാം. ചെറിയ കല്ലുകൾ ആണെങ്കിൽ മൂത്രത്തിലൂടെ തന്നെ പുറന്തള്ളപ്പെടാറുണ്ട്.
എന്നാൽ ചിലത് വലിപ്പമുള്ളത് ആണെങ്കിൽ സർജറിയുടെ അത് നീക്കം ചെയ്യേണ്ടതായി വരുന്നു. ശരിയായ ഇതിനുള്ള ഭക്ഷണരീതി നമ്മളിൽ ഇല്ലാത്തതാണ് ഇതിന്റെ ഒരു പ്രധാന കാരണം. നമ്മുടെ ശരീരത്തിന് ആവശ്യമായ ഫൈബറുകളുടെയും പ്രോട്ടീനുകളുടെയും അഭാവം കൂടി ഇതിനെ കാരണമാകുന്നു. ഫൈബറുകൾ നല്ല രീതിയിൽ ദഹനം നടത്തുകയും അതുവഴി ഇത്തരം രോഗാവസ്ഥകൾ ഇല്ലാതാവുകയും ചെയ്യും.
മറ്റൊരു കാരണം എന്ന് പറയുന്നത് ശരിയായ രീതിയിൽ വെള്ളം കുടിക്കാത്ത മൂലമാണ് . നമ്മുടെ ശരീരത്തിലെ ജലാംശം കുറയുമ്പോൾ ഇത്തരത്തിൽ ക്രിസ്റ്റലുകൾ അധികമായി രൂപം കൊള്ളുന്നു. അമിതഭാരം മൂലവും വ്യായാമ കുറവുമൂലവും ഇത്തരത്തിൽ കാണപ്പെടുന്നു. പുകവലി മദ്യപാനം മരുന്നുകൾ അധികമായി കഴിക്കുന്നവർ എന്നിവരിലും കിഡ്നി സ്റ്റോണുകൾ രൂപപ്പെടാൻ സാധ്യത ഏറെയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian