ഇന്ന് ഒട്ടുമിക്ക ആളുകളിലും നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നമാണ് ഡയബറ്റിക് സ് അഥവാ പ്രമേഹം. പ്രമേഹം എന്നത് ഒരു ജീവിതശൈലി രോഗമാണ്. മാറിവരുന്ന ജീവിത സാഹചര്യങ്ങളിലെ മാറിവരുന്ന ആരോഗ്യ രീതിയാണ് ഇത്തരം രോഗാവസ്ഥകൾ ഉടലെടുക്കുന്നതിനുള്ള പ്രധാന കാരണം. ചിലരിൽ ഇത് പാരമ്പര്യമായും കണ്ടു വരുന്നതാണ്. ഇത്തരം അവസ്ഥകൾ തുടക്കത്തിൽ തന്നെ ചികിത്സിക്കേണ്ടത് അനിവാര്യമാണ്.
ഇവയ്ക്കുള്ള ഒരു പ്രധാന ചികിത്സ എന്ന് പറയുന്നത് നമ്മുടെ ഭക്ഷണത്തിലുള്ള കൺട്രോളിങ്ങും അതോടൊപ്പം വ്യായാമ ശീലം തുടരുക എന്നതുമാണ്. ഇന്ന് നാം കഴിക്കുന്ന നമ്മുടെ ഭക്ഷണത്തിലുള്ള അമിതമായ ഗ്ലൂക്കോസിന്റെ അളവാണ് നമ്മുടെ ശരീരത്തിൽ പ്രമേഹം എന്ന രോഗാവസ്ഥ ഉടലെടുക്കുന്നതിന് കാരണമാകുന്നത്. ഇതിനായി നമുക്ക് ചെയ്യാൻ സാധിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ ഷുഗർ കണ്ടന്റ് കുറയ്ക്കുക എന്നത് മാത്രമാണ്.
ഈയൊരു കാര്യം മാത്രം ശ്രദ്ധിച്ചാൽ തന്നെ നമ്മുടെ ജീവിതത്തിൽ നിന്നും ഈ ഡയബറ്റിസിനെ നമുക്ക് ഒഴിവാക്കാവുന്നതാണ്. ഡയബറ്റിക്സ് ഉണ്ടെന്ന് അറിഞ്ഞാൽ തന്നെ ഇത്ര നിയന്ത്രണങ്ങൾ നമ്മുടെ ആഹാരരീതിയിലും ജീവിതരീതിയിലും നാം കൊണ്ടു വരേണ്ടത് അനിവാര്യമാണ്. അതുപോലെതന്നെ ഷുഗർ ലെവൽ കുറവാണെന്ന് പറഞ്ഞാലും ആ എക്സ്ട്രീം പോയിന്റിനെ അടുത്ത് വരുന്നവരും ഇത്തരത്തിൽ കൺട്രോളിങ് കൊണ്ടുവരികയാണെങ്കിൽ ഭാവിയിൽ അവർക്ക് വന്നേക്കാം ആവുന്ന ഷുഗറിനെയും കുറയ്ക്കാൻ സാധിക്കും.
ഡയബറ്റിക് കൂടുതലായി കാണിക്കുന്ന ലക്ഷണങ്ങൾ എന്ന് പറഞ്ഞാൽ കൈകളിലെ മരവിപ്പ് മുറിവുകൾ പൊട്ടുമ്പോൾ അത് ഉണങ്ങാതെ വരുന്ന അവസ്ഥ ക്ഷീണം ഭാര കൂടുതൽ എന്നിങ്ങനെയാണ്. ഇത്തരം അവസ്ഥകൾ നമ്മിൽ കണ്ടു വരികയാണെങ്കിൽ ആദ്യം തന്നെ ഷുഗർ ലെവൽ ടെസ്റ്റ് ചെയ്തു അതിനെ ജീവിതരീതിയിലൂടെ തന്നെ മറികടക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.