വെരിക്കോസ് വെയിനിനെ മരുന്നുകൾ ഇല്ലാതെ തന്നെ നമുക്ക് നേരിടാം. കണ്ടു നോക്കൂ…| vericose vein malayalam

vericose vein malayalam : ഒട്ടനവധി രോഗപ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മോരോരുത്തരും. നമ്മളിലെ മാറി വരുന്ന ജീവിതരീതികൾ തന്നെയാണ് ഇവയ്ക്കെല്ലാം പിന്നിൽ. ഇത്തരത്തിൽ നമ്മിൽ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. ഇത് പൊതുവായി കാലുകളിൽ ആണ് കാണപ്പെടാറുള്ളത്. ഇത് നമ്മുടെ കാലുകളിൽ ഞരമ്പുകൾ തടിച് വീർത്ത് നീല കളർ ചുറ്റി കിടക്കുന്നത് കാണാം. ഇത്തരത്തിലുള്ള അവസ്ഥയാണ് വെരിക്കോസ് വെയിൻ.

കാലുകളിലെ ഞരമ്പുകളിലൂടെ അശുദ്ധ രക്തം ഹൃദയത്തിൽ എത്താതെ അവിടെ കെട്ടിക്കിടക്കുന്നത് മൂലമാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. ഇതിന് കഠിനമായ വേദനയാണ് ഉള്ളത്. വെരിക്കോസ് വെയിൻ ഉള്ളവരും കാലുകളിൽ നീര് ഉണ്ടാകുന്നു അതുപോലെ കറുത്ത പാടുകൾ ഉണ്ടാകുന്നു ഒപ്പം ഞരമ്പുകൾ തടിച്ചുവീർത്തു നിൽക്കുന്നതും കാണാം. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടനെ അതിനെ ചികിത്സിക്കേണ്ടത് അനിവാര്യം തന്നെയാണ്.

ഇത് ചികിത്സിക്കാതെ ഇരുന്നാൽ മറ്റു പ്രശ്നങ്ങളിലേക്കും ഇത് വഴി വയ്ക്കുന്നു. ഇതുമൂലം അവിടെ ചൊറിച്ചിൽ അനുഭവപ്പെടുകയും അവിടെ പൊട്ടി മുറിവുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മുറിവുകൾ പിന്നീട് ഉണങ്ങാതെ വ്രണങ്ങളായി മാറുന്നത് കാണാൻ സാധിക്കും. ഷുഗർ ഉള്ളവരിലും തൈറോയ്ഡ് ഉള്ളവരിലും ഇത്തരത്തിലുള്ള മുറിവുകൾ ഉണങ്ങാതെ നിൽക്കുന്നതായി കാണാം.

കൂടുതൽ നിന്ന് ജോലി ചെയ്യുന്നവരിലാണ് ഇത്തരത്തിൽ വെരിക്കോസ് വെയിൻ കാണാറുള്ളത്. ഇത് അവോയ്ഡ് ചെയ്യുന്നതിനായി നമ്മുടെ ഭക്ഷണക്രമത്തിൽ ധാരാളം മാറ്റങ്ങൾ വരുത്തേണ്ടതായി വരുന്നു. നല്ലൊരു ഡയറ്റ് പ്ലാൻ ഫോളോ ചെയ്യുന്നതിലൂടെ ഇത് നമുക്ക് മാറി കടക്കാൻ ആകും. ഇതിനായി വൈറ്റമിൻ സി വൈറ്റമിൻ കെ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. അതോടൊപ്പം തന്നെ ധാരാളം വെള്ളം കുടിക്കാനും ശ്രമിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *