ഇന്നത്തെ കാലത്ത് ഏറ്റവും അധികം കണ്ടുവരുന്ന രോഗാവസ്ഥകളാണ് ക്യാൻസർ. ഇത് പാരമ്പര്യമായും നമ്മുടെ ജീവിതരീതി മാറുന്നത് വഴിയും തമ്മിൽ കാണപ്പെടുന്ന രോഗ അവസ്ഥയാണ്. ഇതിൽ സ്ത്രീകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് സ്ഥാനാർബുദം അഥവാ ബ്രസ്റ്റ് ക്യാൻസർ. സ്ത്രീകളുടെ സ്തനത്തിൽ കാണുന്ന തടിപ്പുകളോ വീർമതകളോ കുരുക്കള് എല്ലാം ഇതിന്റെ ലക്ഷണമാണ്. എല്ലാ ക്യാൻസറിനെ പോലെയും ഇതും തുടക്കത്തിൽ തന്നെ തിരിച്ചറിയുകയാണെങ്കിൽ ഇതിന്റെ വ്യാപ്തി വർധിപ്പിക്കാതെ തന്നെ നമുക്ക് തുടച്ചുനീക്കാവുന്നതാണ്.
അതിനായി ബെസ്റ്റ് ക്യാൻസർ എങ്ങനെ നേരത്തെ തന്നെ കണ്ടുപിടിക്കാo എന്നതാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിനായി മൂന്നു മാർഗ്ഗങ്ങളാണ് നാം പ്രയോഗിക്കുന്നത്. സെൽഫ് ബ്രസ്റ്റ് എക്സാമിനേഷൻ ക്ലിനിക്കൽ ബ്രസ്റ്റ് എക്സാമിനേഷൻ സ്ക്രീനിംഗ് മാമോഗ്രാം എന്നീ മാർഗങ്ങളിലൂടെയാണ് ബ്രസ്റ്റ് ക്യാൻസർ കണ്ടുപിടിക്കുന്നത്. ഒരു വ്യക്തി സ്വയം നിരീക്ഷണത്തിലൂടെ ബെസ്റ്റ് ക്യാൻസർ ഉണ്ടോ എന്ന് കണ്ടുപിടിക്കുന്നതാണ് ഇത്.
25 വയസ്സിനു ശേഷമുള്ള എല്ലാ സ്ത്രീകളും ബ്രസ്റ്റ് ചെക്ക് ചെയ്യുന്നത് അത്യാവശ്യമാണ്. ഇതിനായി ആർത്തവ പിരീഡ് കഴിഞ്ഞുള്ള അഞ്ചാമത്തെ ദിവസമോ ആറാമത്തെ ദിവസമോ ഇതിനെ തിരഞ്ഞെടുക്കാവുന്നതാണ്.ആർത്തവം ഇല്ലാത്തവർക്ക് ഒരു മാസത്തിലെ ഒരു ദിവസം ഇതിനായി സെലക്ട് ചെയ്യാം. ഈ ദിവസങ്ങളിൽ തന്നെ നമ്മുടെ ബ്രസ്റ്റിനെ നിരീക്ഷിക്കുകയാണ് ചെയ്യേണ്ടത്. 3 രീതിയിൽ ഈ സെൽഫ് എക്സാമിനേഷൻ നടത്താം.
ഇതിനായി കണ്ണാടിയുടെ മുൻപിൽ നിന്ന് നമ്മുടെ ബ്രസ്റ്റിനെ നിരീക്ഷിക്കുകയാണ് വേണ്ടത്. പിന്നീട് രണ്ട് കൈകളും ഉയർത്തിപ്പിന്നിലോട്ട് വലിക്കുന്നത് വഴി ബ്രസ്റ്റിൽ എന്തെങ്കിലും തടിപ്പുകളും മുഴക്കളോ ഉണ്ടെങ്കിൽ തിരിച്ചറിയാൻ സാധിക്കും. കൂടാതെ കൈവിരലിലെ ഉൾഭാഗം കൊണ്ട് ബ്രസ്റ്റ് തൊട്ടു നോക്കുക. എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അപ്പോൾ നമുക്ക് അറിയാവുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.