കാലഘട്ടം മാറുന്നതനുസരിച്ച് ജോലികളും മാറുകയാണ്. പണ്ടുകാലത്ത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ് വൈറ്റ് കോളർ ജോബ് ചെയ്തിരുന്നത്. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളും ഇത്തരത്തിലുള്ള വൈറ്റ് കോളർ ജോബ് ആണ് ചെയ്യുന്നത്. നമ്മുടെ വിദ്യാഭ്യാസരംഗം ഉയർന്നു വന്നതിന് തെളിവ് കൂടിയാണ് ഇത്. ഇത്തരത്തിലുള്ള ജോബ് ചെയ്യുമ്പോൾ നാം ഏവരുടെയും ധാരണ നമ്മളിൽ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകയില്ല എന്നതാണ്.
എന്നാൽ ഇവർക്കാണ് ഒരു പരിധിവരെ രോഗങ്ങൾ വരാൻ സാധ്യതയുള്ള വരും ബുദ്ധിമുട്ടുകൾ ഏറെ ഉള്ളവരും. കൂടുതൽ ആളുകളും ഓൺലൈൻ ജോബ് ചെയ്യുന്ന കാലഘട്ടമാണ് ഇത്. അതിനാൽ തന്നെ കൂടുതൽ ആളുകളും ഇരുന്നുകൊണ്ട് സിസ്റ്റത്തിലേക്ക് നോക്കി വർക്ക് ചെയ്യുന്നവരാണ്. ഇത് ഇവരിൽ കഴുത്ത് വേദനകൾക്കും തുടർന്ന് നട്ടെല്ലിന് വേദനയ്ക്കും കാരണമാകുന്നു. ഇത്തരത്തിലുള്ള ജോലി ചെയ്യുന്നവരിൽ കഴുത്തിലുള്ള എല്ലതേമാനം കണ്ടുവരുന്നു.
ഇവരുടെ വർക്ക് പൊസിഷൻ ശരിയാക്കുന്നത് വഴിയും ഇവരിലെ ഈ അവസ്ഥകൾക്ക് മാറ്റം ഉണ്ടാകും. ഇത്തരത്തിൽ സിറ്റിംഗ് ജോബ് ചെയ്യുന്നവരാണെങ്കിൽ നമ്മുടെ സ്ക്രീൻ ഹൈ ലെവലിലേക്ക് വേണം സെറ്റ് ചെയ്യാൻ. ലാപ്ടോപ്പ് മോണിറ്ററോ ആണെങ്കിൽ അത് ഹൈറ്റ് കൂട്ടി നമ്മുടെ ഐ ലവലിലേക്ക് ആക്കുന്നത് വഴി അധികം നേരം കുമ്പിട്ടിരിക്കുന്നത് ഒഴിവാക്കാനും അതോടൊപ്പം തന്നെ.
നമ്മുടെ കഴുത്തിന്റെയും നട്ടെല്ലിന്റെയും വേദനകൾ മാറ്റാനും ഇതൊരു നല്ലൊരു എളുപ്പവഴിയാണ്. അതുപോലെതന്നെ നമ്മൾ വർക്ക് ചെയ്യുന്ന വർക്കിംഗ് സ്റ്റേഷൻ നമ്മുടെ ഹൈറ്റിന് അനുസരിച്ച് ഉയർത്തി കൊണ്ടുവരേണ്ടതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഒട്ടുമിക്ക കഴുത്ത് വേദനകളും നടുവേദനകളും മസിൽ പെയിനുകളും നമുക്ക് ഒഴിവാക്കാൻ ആകും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.