സ്ത്രീകളിൽ പൊതുവായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പിസി ഓ ടി. നമ്മുടെ ജീവിത രീതിയിലും ആഹാരരീതിയിലും വന്ന മാറ്റമാണ് ഇതിന്റെ പ്രധാന കാരണം. ശരീരത്തിലെ ഇൻസുലിൻ ഹോർമോണുകളുടെ അളവ് കൂടുന്നത് മൂലം പുരുഷ ഹോർമോണുകൾ കൂടുകയും സ്ത്രീ ഹോർമോണുകൾ കുറയുകയും ചെയ്യുന്നു. പുരുഷ ഹോർമോണുക ആൻഡ്രോജൻ കൂടുന്നത് വഴിയും സ്ത്രീ ഹോർമോണുകൾ ആയ ഈസ്ട്രജൻ കുറയുന്നു.
ഇതാണ് പിസിഒഡിയുടെ ആന്തരിക കാരണം. ഇത്തരത്തിൽ പുരുഷ ഹോർമോണുകൾ ശരീരത്തിൽ വർദ്ധിക്കുന്നത് വഴി അധികരോമ വളർച്ച അമിതഭാരം മുടികൊഴിച്ചിൽ എന്നിവ സ്ത്രീകളിൽ കാണുന്നു. ഇതിന്റെ പ്രധാന ലക്ഷണം എന്നു പറയുന്നത് ആർത്തവ ക്രമത്തിൽ ഉണ്ടാകുന്ന വ്യതിയാനം തന്നെയാണ്. കൂടാതെ കക്ഷം മുഖത്തെ താടി ഭാഗം കൈകൾ കാലുകൾ എന്നിവയിൽ അമിത രോമവളർച്ച കാണപ്പെടുന്നു. ഇവ കൂടാതെ തന്നെ കഴുത്തിന് ചുറ്റുമുള്ള കറുത്ത കളറുകൾ ജോയിൻ പെയിനുകൾ മുഖക്കുരു അടിവയർ കൂടുതലായി കാണപ്പെടുക.
എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. അതോടൊപ്പം തന്നെ ദേഷ്യം മാനസിക പിരിമുറുക്കങ്ങൾ എന്നിവയും കണ്ടുവരുന്നു. പിസിഒഡി കണ്ടുപിടിക്കുന്നത് പ്രത്യേക ടെസ്റ്റുകൾ ഒന്നും തന്നെയില്ല. ഇതിനായി ഷുഗർ കൊളസ്ട്രോൾ സ്ത്രീ ഹോർമോണുകളുടെ ടെസ്റ്റുകൾ പുരുഷ ഹോർമോണുകൾ ടെസ്റ്റുകൾ എന്നിവയാണ് നടത്തുന്നത്.ഇത്രയും ലക്ഷണങ്ങൾ കൂടിക്കൂടി കണ്ടുവരികയാണെങ്കിൽ സ്കാനിങ്ങിലൂടെ ഇത് ശരിയായ രീതിയിൽ മനസ്സിലാക്കാൻ സാധിക്കും.
ഇത്തരം സ്കാനിങ്ങിലൂടെ ഓവറയിലെ സിസ്റ്റുകൾ കാണാൻ സാധിക്കും. പിസിഒഡിഎന്ന അവസ്ഥ ആവണമെങ്കിൽ മൂന്നു തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകണം. ആർത്തവം വ്യതിയാനം ഉണ്ടാകുക പുരുഷ ഹോർമോണുകളുടെ വർദ്ധനവ് ഉണ്ടാകുക ഓവറികളിൽ 12 മുതൽ 15 സിസ്റ്റുകൾ വരെ കാണുക ഇവ മൂന്നും ഉണ്ടെങ്കിൽ നമുക്ക് ഇതിനെ ഒരു പിസിയോട് കേസ് ആയി പറയാo. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.