ഇന്ന് ഒട്ടുമിക്ക ആളുകളിലും കാണുന്ന എന്നാൽ പുറത്ത് പറയാൻ മടിയുള്ള ഒരു രോഗാവസ്ഥയാണ് പൈൽസ്. മലദ്വാരത്തിൽ ഉണ്ടാകുന്ന ചെറിയ വീക്കം അല്ലെങ്കിൽ പൊട്ടൽ ആണ് ഇത്. ഇതിനാൽ തന്നെ ഇത് ചികിത്സിക്കുന്നതിൽ നാണക്കേടാണ് പലരും വിചാരിക്കുന്നത്. എന്നാൽ ഇത് ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ഇത് മൂർച്ഛിക്കുകയും പിന്നീട് സർജറി തന്നെ ഇതിന് വേണ്ടി വരികയും ചെയ്യുന്നു.
മലം പോകുന്നതിനുള്ള ബുദ്ധിമുട്ട് അതായത് ബലബന്ധമാണ് ഇതിന്റെ ലക്ഷണം. മലം ബുദ്ധിമുട്ടി പോകുന്നത് വഴി അവിടെയുള്ള രക്തക്കുഴലുകൾ വീങ്ങി പൊട്ടുകയും പോകുന്നതിനു മുൻപോ പിമ്പോ ചോര വരികയും ചെയ്യും. എന്നാൽ ഇത് മൂർച്ഛിച്ചു കഴിഞ്ഞാൽ മലദ്വാരത്തിലുള്ള രക്തക്കുഴലുകൾ പുറത്തേക്ക് പിങ്ക് കളർ തടിപ്പുകളായി കാണപ്പെടുന്നു. ഈ സമയത്ത് അസഹ്യമായ വേദന അനുഭവപ്പെടുന്നത്. ഇത്തരം പൈൽസുകളെ നമ്മൾ എക്സ്റ്റേണൽ പൈൽസ് എന്നു പറയുന്നു. ഉള്ളിൽ ഉണ്ടാകുന്ന രക്തക്കുഴലുകളുടെ പൊട്ടലുകൾ നമ്മൾ ഇന്റർണൽ പൈൽസ് എന്നു പറയുന്നു.
എക്സ്റ്റേണൽ പൈൽസ് ഉള്ളവരിൽ നീറ്റൽ പൊകച്ചിൽ വേദന ചൊറിചിൽ ബ്ലീഡിങ് എന്നിവ കാണുന്നു. എന്നാൽ ഫിഷറിൽ മലദ്വാരത്തിലുള്ള തൊലിയിലുള്ള വിണ്ടുകീറൽ ആണ് ഇത്. മലബന്ധം ഉണ്ടാകുമ്പോൾ മലം ടൈറ്റ് ആവുകയും നമ്മൾ പ്രഷർ ചെത്തുമ്പോൾ അവിടെയുള്ള തൊലിയിൽ ഉണ്ടാവുന്ന വിള്ളൽ ആണ് ഇത്. ഇത് തടിപ്പായി കാണപ്പെടുന്ന ഒന്നല്ല.
ഇതിനും അസഹ്യമായ വേദനയാണ് അനുഭവപ്പെടുന്നത്. ചൂടുവെള്ളത്തിൽ ഉപ്പിട്ട് ഇരിക്കുന്നത് ഇതിന് നല്ലതാണ്. ഇതുമൂലം ഉണ്ടാകുന്ന നീറ്റലുകളും വേദനകളും ഇതുവഴി മാറുന്നു. ഈ രണ്ടു രോഗങ്ങൾക്കും മെയിൻ കാരണം എന്ന് പറയുന്നത് നമ്മുടെ ദഹനപ്രക്രിയ ശരിയായി നടക്കാത്തതാണ്. അതിനു കാരണം നാം കഴിക്കുന്ന ആഹാരവും. തുടർന്ന് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.