പ്രമേഹം എന്ന രോഗത്തെ നിസ്സാരമായി എടുക്കേണ്ട. അത് നമ്മുടെ ഞരമ്പുകളെ ബാധിക്കുന്ന ഒന്നാണ്. കണ്ടു നോക്കൂ.

ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം.നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് പ്രമേഹം.പ്രമേഹം മൂലം ഞരമ്പുകളൾക്ക് ഉണ്ടാകുന്ന കേടിനെ ആണ് ഡയബറ്റിക് ന്യൂറോപ്പതി എന്ന് പറയുന്നത്. ടൈപ്പ് വൺ ടൈപ്പ് ടു പ്രമേഹരോഗികളിൽ കണ്ടുവരുന്നതാണ് ഇത്. ഇത്തരത്തിൽ രണ്ടുവിധത്തിൽ ഡയബറ്റിക് ന്യൂറോപതികളുണ്ട്. ഇതിൽ കോമണായ ഒന്നാണ് പെരിഫറൽ ന്യൂറോപതി അഥവാ പോളി ന്യൂറോപ്പതി.

ഇത് ശരീരത്തിലുള്ള വലിയ ഞരമ്പുകളെയാണ് ബാധിക്കുന്നത്. അതിനാൽ ഇത് കാലുകളെയാണ് ആദ്യം ബാധിക്കുന്നത്. അതിനാൽ കാലുകൾ തന്നെയാണ് തുടക്കത്തിൽ ഇതിന് ലക്ഷണങ്ങൾ കാണിക്കുന്നത്. കാലുകളിൽ പെരുപ്പ് അനുഭവപ്പെടുക കാലുകളിൽ പുകച്ചിൽ പോലുള്ള വേദന കാലുകളിലെ മരവിപ്പ് കാലുമ്മേ ചെറുതാൽ തൊടുമ്പോൾ തന്നെ ഭയങ്കര വേദന എർത്ത് അടിക്കുന്നത് പോലുള്ള തോന്നൽ എന്നിങ്ങനെ ആണ് ഡയബറ്റിക് ന്യൂറോപ്പതി കാലുകളിൽ അനുഭവപ്പെടുന്നത്. ഇത് കാലിന്റെ വിരലുകളിൽ തുടങ്ങി ഉള്ളo കാലിലേക്കും കാൽപത്തിയിലേക്കും വ്യാപിക്കാറാണ് പതിവ്.

ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഇത് കാലുകളിൽ നിന്നും മുട്ടുകളിലേക്കും അവിടെ നിന്ന് കൈകളിലേക്ക് വ്യാപിക്കാൻ ഇടയാക്കുന്നു. നമ്മുടെ ത്വക്കിൽ നിന്നും സെൻസേഷൻ ലഭിക്കാത്ത ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിലുള്ള അവസ്ഥകളുടെ അവസാനം എന്നത് കാലുകളിലും ഉണ്ടാകുന്ന മുറിവുകൾ ആണ്. ഇത്തരത്തിലുള്ള മുറിവുകൾ ന്യൂറോപ്പതിയുള്ളവർക്ക് വളരെ വേഗത്തിൽ തന്നെ ഉണ്ടാകുന്നു.

ഇവ ഉണങ്ങാതെ വരികയും പിന്നീട് ആ ഭാഗം മുറിച്ചു മാറ്റുകയും ചെയ്യപ്പെടാറുണ്ട്. ചിലവരിൽ ഞരമ്പിൽ ഉണ്ടാകുന്ന ഇത്തരം വ്യതിയാനങ്ങൾ മൂലം കാലിന്റെ ഘടനയിൽ തന്നെ മാറ്റം ഉണ്ടാകുന്നു. ഇവർക്ക് ബാലൻസ് പോവുകയും വിഴാനുള്ള സാധ്യതയും ഉണ്ടാകുന്നു. ഈ രോഗാവസ്ഥ വളരെ പെട്ടെന്ന് രൂപം കൊള്ളുന്നതല്ല.ഇത് കാലങ്ങൾ എടുത്താണ് രൂപം കൊള്ളുന്നത്. അതിനാൽ ഇതിനെ അധികം ഭയക്കേണ്ടതില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *