കുട്ടികളിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് കരപ്പൻ. ഇത് ഒരു തരത്തിലുള്ള അലർജി എന്ന് വേണമെങ്കിൽ പറയാം. അസഹ്യമായ ചൊറിച്ചിൽ ആണ് ഇതിന്റെ പ്രധാന ലക്ഷണം. ഇത്തരത്തിൽ ചൊറിച്ചുകൾ ഉണ്ടാകുമ്പോൾ അവിടെ പൊട്ടലുകളും മുറിവുകളും ഉണ്ടാകുന്നു. ഇങ്ങനെ ചൊറിഞ്ഞു ശരീരമാകെ പൊട്ടുന്ന ഈ അവസ്ഥയാണ് കരപ്പൻ എന്ന് പറയുന്നത്. ഇതിനെ ചൊറി എന്നും നാം പറയാറുണ്ട്. ഇത്തരത്തിൽ പൊട്ടുന്നത് വഴി ദേഹമാസകലം കറുത്ത പാടുകൾ ഉണ്ടാകുന്നു.
അതിനാൽ തന്നെ കുട്ടികളിൽ ഇത്തരത്തിലുള്ള ചൊറിച്ചുള്ള കാണുമ്പോൾ തന്നെ അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതാണ്. ചൊറിച്ചുകൾ അധികമാകുമ്പോൾ അത് പൊട്ടി അവിടെ നിന്നും മുറിവും ചോരയും ഉണ്ടാകുന്നു. ഇത് അവിടെ അണുക്കൾ വരുന്നതിന് കാരണമാകുന്നു. ഇത്തരം രോഗങ്ങൾക്ക് നമ്മൾ നാം പണ്ട് മുതലേ പ്രകൃതി ഒത്ത മായ് തന്നെയാണ് ചികിത്സിക്കാറ്. നാം ഇതിനെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് നമ്മുടെ ആര്യവേപ്പ് തന്നെയാണ്.
ആര്യവേപ്പിലുള്ള ഔഷധഗുണങ്ങൾ ഇതിനെ ഒരു പരിധി വരെ തടയാൻ സഹായിക്കുന്നു. ആര്യവേപ്പ് ഉപയോഗിച്ച് നല്ലവണ്ണം ഉരച്ചാണ് നാം ആ വ്രണങ്ങൾ മാറ്റുന്നത്. ഇതു കുട്ടികളിൽ നല്ല വേദന ആക്കുന്ന ഒന്നാണ്. ഇതിൽനിന്ന് വേറിട്ട് വേദന ഇല്ലാതെ തന്നെ ഇത് മാറ്റാവുന്ന ഒരു രീതിയാണ് ഇതിൽ പറയുന്നത്. ഇതിനായി ചെറുവുള്ളി മഞ്ഞയും ചുവപ്പും കലർന്ന തെച്ചിപ്പൂവ് കശുവണ്ടി പൂവിന്റെ തളിർത്ത ഭാഗം ചെറിയ കഷണങ്ങളാക്കിയ ചെറുനാരങ്ങ വെർജിൻ കോക്കനട്ട് ഓയിൽ എന്നിവയാണ് ആവശ്യമായവ.
ഇത് ചെറുനാരങ്ങ ഒഴികെ ബാക്കിയെല്ലാം ഒന്ന് തിളപ്പിക്കുക തിളച്ചു വരുമ്പോൾ അത് ഓഫ് ചെയ്ത് അതിലേക്ക് ചെറുനാരങ്ങ ചേർക്കാവുന്നതാണ്. ഇത് അരിച്ചെടുത്ത് കരപ്പനുള്ള ഭാഗത്ത് പുരട്ടി കൊടുക്കാവുന്നതാണ്. ഇത് ദിവസവും തേക്കുന്നത് വഴി കരപ്പൻ പൂർണമായും ഒഴിവാകുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.