കുഞ്ഞുങ്ങളുടെ പലതരത്തിലുള്ള വാർത്തകളും നമ്മൾ സമൂഹമാധ്യമങ്ങളിൽ കാണുന്നതാണ്. കുഞ്ഞുങ്ങൾ എന്നുപറയുമ്പോൾ എല്ലാവർക്കും ജീവനാണ്. കുഞ്ഞുങ്ങളെ കളിപ്പിക്കാനും അവരോടൊത്ത് കളിക്കാനും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ പ്രവർത്തി പലപ്പോഴായി നമ്മുടെ മനസ്സിന് സന്തോഷം പകരുന്നതാണ്. എന്നാൽ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് മനസ്സിനെ തളർത്തിക്കളയും.
അത്തരത്തിലുള്ള സംഭവമാണ് ഇവിടെ കാണാൻ കഴിയുക. കുഞ്ഞു കുരുന്നുകൾക്ക് ഇത്തരത്തിൽ സംഭവിക്കുന്ന തിനുള്ള പ്രധാന കാരണം രക്ഷിതാക്കളുടെ ശ്രദ്ധ കുറവ് മാത്രമാണ്. പുലർച്ചെ പാലുകുടിച്ചു കിടന്നുറങ്ങിയ കുഞ്ഞ് ഉണരാതെ വന്നപ്പോൾ നോക്കിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആണ് മരണം സംഭവിച്ചത്.
കുട്ടികളെ പരമാവധി കിടത്തി പാൽ നൽകാതെ അമ്മമാരുടെ ഉറക്കം കളഞ്ഞ് ആയാലും ഇരുന്ന് തന്നെ പാൽ നൽകണമെന്നും കുഞ്ഞുങ്ങളുടെ തോളിൽ തട്ടി ഗ്യാസ് കളയണം എന്നും ഇതെല്ലാം കുട്ടികളുടെ ആരോഗ്യത്തിന് ഉചിതമാണെന്നും ശിശു രോഗ വിദഗ്ധൻ മുന്നറിയിപ്പുനൽകുന്നു. കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ട ശ്രദ്ധ കൊടുക്കാത്തതു കൊണ്ടാണ് ഏറിയപങ്കും ഇത്തരത്തിലുള്ള മരണങ്ങൾ സംഭവിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.