പലതരത്തിലുള്ള കണ്ണീര് അലിയിപ്പിക്കുന്നതും സ്വാന്തനം നിറയ്ക്കുന്നത് മായ ദൃശ്യങ്ങൾ നാം കാണാറുണ്ട്. ഇതിൽ മനുഷ്യത്വം നിറയ്ക്കുന്ന പല രംഗങ്ങളും കണ്ണിൽ വെള്ളം നിറക്കുന്നതാണ്. ഇത്തരത്തിലുള്ള മൃഗങ്ങളുടെ നിരവധി വീഡിയോകളും കണ്ടിട്ടുണ്ട്. സ്നേഹിച്ചാൽ നിഷ്കളങ്കമായ സ്നേഹവും നന്ദിയും അളവറ്റ രീതിയിൽ തിരിച്ചു തരുന്നവരാണ് മൃഗങ്ങൾ.
ഒരു മനുഷ്യൻ പോലും സഹായിക്കാനില്ലാത്ത അവസ്ഥയിൽ ചില മൃഗങ്ങൾ കൂട്ടായി വരുന്ന പല സാഹചര്യങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. അമ്മ ഉപേക്ഷിച്ചു പോയി അച്ഛനാണെങ്കിൽ ജയിലിൽ ബാലന് തെരുവിൽ കാവലായി വളർത്തുനായ. കണ്ണീരണിയിക്കുന്ന ചിത്രങ്ങളാണ് അവ.
തെരുവിൽ ഒരു ഒമ്പത് വയസ്സ് 10 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടി രാത്രി ഒരു പട്ടിയെയും കെട്ടിപ്പിടിച്ച് ഉറങ്ങുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയുക. ഒരു പത്രത്തിന്റെ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളാണ് അവ. വീടില്ലാതെ തെരുവിൽ പട്ടിയോടൊപ്പം കിടന്നുറങ്ങുന്ന ആ ബാലന്റെ ചിത്രം നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
എല്ലാവരെയും പോലെ ഈ ബാലനും അച്ഛനും അമ്മയും ഉണ്ടായിരുന്നു. അച്ഛൻ ജയിലിൽ ആയപ്പോൾ അവനെ ഉപേക്ഷിച്ച് അവന്റെ അമ്മ പോയി. അന്നുമുതൽ ഈ ബാലന്റെ ജീവിതം തെരുവിലായിരുന്നു. പക്ഷേ അന്നു തൊട്ടെ ആ ബാലന് കാവലായി ഈ നായ ഉണ്ടായിരുന്നു. ജീവിക്കാനായി പകൽ ചായയും ബലൂണുകളും വിൽക്കും. വിറ്റ് കിട്ടിയ കാശ് കൊണ്ടാണ് അവരുടെ ജീവിതം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.