നമ്മുടെ ശരീര സൗന്ദര്യത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് പല്ലുകൾ. പല്ലുകളുടെ സംരക്ഷണം ഇന്ന് അനിവാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ചവച്ചരക്കുന്നതാണ് പല്ലുകളുടെ ധർമ്മം. പല്ലിൽ കേടുവരുന്നതും, പല്ലിലെ കറ എന്നിവ സർവസാധാരണമായി കണ്ടുവരുന്ന ഒന്നാണ്. കുട്ടികളിലും പ്രായമായവരിലുo ആണ് ഇത്തരത്തിലുള്ള അവസ്ഥ കണ്ടുവരുന്നത്. ശരിയായ രീതിയിൽ അല്ലാത്ത ബ്രഷിംഗ് മധുര പലഹാരങ്ങളുടെ അമിത ഉപയോഗം കാൽസ്യക്കുറവ് എന്നിങ്ങനെയാണ് കാരണങ്ങൾ.
തുടക്കത്തിൽ ഇത് മരുന്നുകൾ കൊണ്ട് അകറ്റാൻ സാധിക്കും. എന്നാൽ ഇത് മൂർച്ഛിച്ചാൽ പല്ല് എടുത്തു കളയുന്നതാണ് അത്യുത്തമം. കൂടാതെ പല്ലിലെ കേടുനീക്കം ചെയ്യുന്നതിന് ഇന്ന് ധാരാളം ട്രീറ്റ്മെന്റുകൾ അവൈലബിൾ ആണ്. പല്ലിന്റെ കേട് നീക്കം കളഞ്ഞ് അതിന്റെ ഓട്ട അടയ്ക്കുന്ന ഒരു രീതി നാം കണ്ടു വരുന്നതാണ്.അതിൽ പ്രധാനപ്പെട്ട ഒന്നാണ് റൂട്ട് കനാൽ. പല്ലിന്റെ കേടുകളെ ചുരണ്ടി വേരോടെ പിഴുതുകളയുന്ന രീതിയാണിത്. പല്ലിലുണ്ടാകുന്ന തേയ്മാനത്തിനും ഇത് ഉത്തമ പ്രതിവിധിയാണ്.
പല്ലുകളുടെ സംരക്ഷണത്തിനായി ശരിയായ രീതിയിലുള്ള ബ്രഷിങ് ഉത്തമമാണ്. അതുപോലെതന്നെ മധുര പലഹാരങ്ങളുടെ മിഠായികളുടെ ഉപയോഗം കുറയ്ക്കുക. കൂടാതെ കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വഴിയും ഇതിനെ മറികടക്കാം. പല്ല് നേരിടുന്ന മറ്റൊരു പ്രശ്നമാണ് പല്ലിലെ കറ. ഇതുമൂലം വായ തുറക്കുന്നതിനെവിമുഖത പ്രകടിപ്പിക്കുന്നു. മുഖത്തെ ചിരി മാഞ്ഞു പോകുന്നതിന് ഈ ഒരു കറ മതി. ഇത്തരം ഇത്തരത്തിലുള്ള പല്ലിന്റെ.
കറകളെ പ്രകൃതിദത്തമായ രീതിയിൽ തന്നെ നീക്കം ചെയ്യാം. ഇത്തരത്തിലുള്ള ഒരു രീതിയാണ് നാം ഇവിടെ കാണുന്നത്. മഞ്ഞൾപൊടി ബേക്കിംഗ് സോഡ ചെറുനാരങ്ങ എന്നിവർ അടങ്ങിയ ഒരു ടിപ്പാണ് ഇത് ഇവ മൂന്നും യഥാക്രമം ചേർത്ത് പല്ലിന്റെ കറ നീക്കം ചെയ്യാവുന്നതാണ്. ഇത് അടുപ്പിച്ച് നാലുദിവസം ഉപയോഗിക്കുന്നത് വഴി പല്ലിന്റെ കറ പൂർണമായും നീക്കം ചെയ്യപ്പെടുന്നു. ധാരാളം ആന്റി ഓക്സിഡുകൾ അടങ്ങിയിരിക്കുന്ന മഞ്ഞള്‍ പല്ലിന് മാത്രമല്ല ശരീരത്തിന് മൊത്തത്തിൽ നല്ലതാണ്. പ്രകൃതിദത്തമായ ഇത്തരം ചികിത്സാ രീതിയിലേക്ക് മാറി പല്ലിന് കൂടുതൽ സംരക്ഷിക്കൂ.